ചെന്നൈ: ചെന്നൈയില്‍ അതിശക്തമായ മഴ. ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴ ഞായറാഴ്ചയും തുടരുകയാണ്. നുങ്കമ്പാക്കത്താണ് ഏറ്റവുമധികം മഴ ലഭിച്ചത് 21.5 സെന്റീമീറ്റര്‍. ചെന്നൈ വിമാനത്താവളത്തില്‍ 11.3 സെന്റീമീറ്റര്‍ മഴ ലഭിച്ചു.
2015 ലുണ്ടായ പ്രളയത്തിനുശേഷം 24 മണിക്കൂറിനിടെ ചെന്നൈയില്‍ ഇത്രയധികം മഴ പെയ്യുന്നത് ആദ്യമായാണെന്ന് വിദഗ്ധര്‍ പറയുന്നു. നഗരത്തിന്റെ പലഭാഗത്തും ഇതിനകം വെള്ളം കയറി. ഈ രീതിയില്‍ മഴ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍.
പൂണ്ടി ജലസംഭരണി ഞായറാഴ്ച രാവിലെ ഒമ്പതിന് തുറക്കുമെന്ന് തിരുവള്ളുവര്‍ കളക്ടര്‍ അറിയിച്ചു. സെക്കന്റില്‍ 3000 ക്യുബിക് അടി ജലം റിസര്‍വൊയറില്‍ നിന്ന് ഒഴുക്കി വിടും. പുഴല്‍ തടാകത്തിലെയും ചമ്പ്രംപാക്കം തടാകത്തിലെയും ജലം തുറന്നു വിടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തടാകക്കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.