മുല്ലപ്പെരിയാര്‍: 142 അടി റൂള്‍ കര്‍വ് പുനപരിശോധിക്കണം; ശാശ്വത പരിഹാരം പുതിയ അണക്കെട്ടെന്നും കേരളം

മുല്ലപ്പെരിയാര്‍: 142 അടി റൂള്‍ കര്‍വ് പുനപരിശോധിക്കണം; ശാശ്വത പരിഹാരം പുതിയ അണക്കെട്ടെന്നും കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേരളം. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം ഉന്നയിച്ചത്. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ടെന്നും കേരളം വ്യക്തമാക്കി.

ജലനിരപ്പ് നവംബര്‍ 30ന് 142 അടിയിലെത്തുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജലനിരപ്പ് 136 അടിയാക്കണമെന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ആവശ്യം. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതായിരിക്കണം നിലപാട്. ജല കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നത് 136 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്നാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം മുല്ലപ്പെരിയാറിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് കേരള തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയെന്ന വിവരവും പുറത്തു വന്നു. ഉദ്യോഗസ്ഥ തല പരിശോധന നടത്തിയില്ലെന്ന് വനം മന്ത്രി ഇന്നലെ നിയമ സഭയില്‍ പറഞ്ഞിരുന്നു. പ്രസ്താവന തിരുത്തുന്നതിന് വനം മന്ത്രി നിയമസഭാ സ്പീക്കര്‍ക്കു കത്തു നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.