ഗ്ലാസ്ഗോ:സി ഒ പി 26 കാലാവസ്ഥാ ഉച്ചകോടിയില്‍ ആഗോളതലത്തിലെ മാതൃകാപരമായ പ്രവര്‍ത്തനത്തിന് അഭിനന്ദനം നേടി മഹാരാഷ്ട്ര. മേഖലാ ഭരണകൂടങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും മഹാരാഷ്ട്രയെ ബഹുമതിക്കായി തിരഞ്ഞെടുത്തു. ബ്രിട്ടീഷ് കൊളംബിയയും ക്യുബെക്കുമാണ് ഇതേ മേഖലയില്‍ ബഹുമതി ലഭിച്ച മറ്റ് പ്രവിശ്യകള്‍.
ആഗോളതലത്തില്‍ കാലാവസ്ഥാ നിയന്ത്രണകാര്യത്തില്‍ മേഖലകള്‍ തിരിച്ചുള്ള പങ്കാളിത്തമാണ് ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ ഗ്ലോബല്‍ അണ്ടര്‍-2 പങ്കാളിത്തത്തിലാണ് മഹാരാഷ്ട്ര നേട്ടം കൊയ്തത്. ഹരിത ഗ്രഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ച മേഖലാ ഭരണകൂടങ്ങളുടെ ഗണത്തിലാണ് മഹാരാഷ്ട്ര മുന്നേറിയത്. കാലാവസ്ഥാ പരിസ്ഥിതി സംരക്ഷണ വിഷയത്തിലെ നടപടികള്‍ക്കും മറ്റുരാജ്യങ്ങളുമായി ചേര്‍ന്നുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കും ഇന്ത്യയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യയിലെ വ്യവസായങ്ങള്‍ ധാരാളമുള്ള സംസ്ഥാനമായിട്ടും മഹാരാഷ്ട്ര നിയന്ത്രണങ്ങള്‍ വരുത്തുന്നതില്‍ വിജയിച്ചു. 720 കിലോമീറ്റര്‍ സമുദ്രതീരമുള്ള മഹാരാഷ്ട്ര തീരദേശത്തെ പരിസ്ഥിതി സംരക്ഷണത്തിലും മുന്‍പന്തിയിലാണെന്നും ഗ്ലാസ്ഗോ ഉച്ചകോടി വിലയിരുത്തി.കേന്ദ്ര സര്‍ക്കാരിന്റെ കാലാവസ്ഥാ നിയന്ത്രണ മാനദണ്ഡം പാലിച്ചതിലും മഹാരാഷ്ട്ര പ്രശംസ നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.