ടോയ്‌ലെറ്റെന്ന് കരുതി കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരന്‍ അറസ്റ്റില്‍

ടോയ്‌ലെറ്റെന്ന് കരുതി കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരന്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ശൗചാലയം തിരയവെ അബദ്ധത്തില്‍ കോക്പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് യാത്രക്കാരന്‍ പറയുന്നത്. ഇയാളെയും കൂടെ ഉണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തതായും ചോദ്യം ചെയ്തത് വരുന്നതായും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10:30 ന് വാരണാസിയില്‍ ലാന്‍ഡ് ചെയ്ത IX1086 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനം വാരണാസിയില്‍ ഇറങ്ങിയ ശേഷമാണ് യാത്രക്കാരന്‍ കോക്പിറ്റിന് സമീപമെത്തി അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാര്‍ ഉടന്‍ തന്നെ ഇയാളെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

കോക്പിറ്റില്‍ കടക്കാന്‍ ശ്രമിച്ചയാളുടെ കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതില്‍ നിന്നും, ഇയാള്‍ ആദ്യമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇയാളില്‍ നിന്ന് വിമാനത്തിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അദേഹം പറഞ്ഞു. എന്നിരുന്നാലും സിഐഎസ്എഫ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.

എല്ലാ വിമാനങ്ങളുടെയും കോക്പിറ്റ് വാതിലുകള്‍ പാസ്വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കി. പാസ്വേര്‍ഡ് ക്യാപ്റ്റനും ജീവനക്കാര്‍ക്കും മാത്രം അറിയാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അകത്തേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന് ഇത്തരത്തിലുള്ള പാസ്വേര്‍ഡ് നല്‍കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഒരുപക്ഷേ വാതിലിന് പാസ്വേര്‍ഡ് സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ യാത്രക്കാരന് കോക്പിറ്റില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു എന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.