കൊച്ചി: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. കൃത്യമായ വേതനം നല്‍കാതെ കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നാണ് തൊഴിലാളികളുടെ ആരോപണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
2015 മുതല്‍ തൊഴിലാളികള്‍ക്ക് വേതന വര്‍ധന ഉണ്ടായിട്ടില്ല. അടിക്കടിയുള്ള ഇന്ധന വില വര്‍ധനവും കോവിഡ് പ്രതിസന്ധിയും ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അതിനിടയിലാണ് കമ്പനിയുടെ ചൂഷണവും. മൂവായിത്തോളം ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളാണ് കൊച്ചിയില്‍ ഉള്ളത്.
ടാക്‌സി കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. വാഹനത്തിന്റെ ലോണ്‍ അടയ്ക്കാന്‍ പോലും പലര്‍ക്കും സാധിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ആദ്യപടിയായി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.