ഞാൻ കണ്ണമ്മ

ഞാൻ കണ്ണമ്മ

നമസ്കാരം…

ഞാൻ ‘കണ്ണമ്മ’.

ഒറ്റക്കണ്ണി ആയതു കൊണ്ട് എല്ലാവരും എന്നെ അങ്ങനെയാ വിളിക്കാറ്.. തെണ്ടി നടന്ന് കിട്ടുന്ന കാശു കൊണ്ട് മകനെ പഠിപ്പിച്ച് വല്ല്യ ഉദ്യോഗസ്ഥനാക്കി… പരിഷ്കാരിയായ മകന്റെ ഭാര്യ വന്നപ്പോ അവൾക്ക് എന്നെ കണ്ടൂടാ...

കുട്ടിക്കാലം മുതൽ ഒറ്റക്കണ്ണീടെ മോനെന്ന വിളി കേട്ട് എന്റെ മോനും എന്നെ വെറുത്തു. മോനേം കൂട്ടി അവളു ടൗണിലേക്കു താമസം മാറി. ഈ ചോരണ കൂരയിൽ ഞാൻ തനിച്ച്....

ആ.. ഇപ്പോ തീരെ വയ്യാതായി..!

ഒറ്റക്കണ്ണും മങ്ങിയിരിക്കുന്നു. നാട്ടുകാരും എന്നെ സഹായിച്ചു മടുത്തു. അവരും ഈ വഴി വരാതായി, ഞാൻ വീണ്ടും തനിച്ചായി..!

ഇനി എത്രനാൾ....?
ഞാൻ മരിച്ചാലും സത്യം മകനറിയണമെന്ന് കരുതി ഞാനൊരു കുറിപ്പെഴുതി സഞ്ചിയിൽ സൂക്ഷിച്ചിട്ടുണ്ട്... അതിങ്ങനെയാ...

“മോനേ... ഈ അമ്മ വേണ്ടതിലേറെ ജീവിച്ചു. ഇനി നിന്നെ തേടി വരില്ല. ഞാൻ നിന്റെ അഭിമാനത്തിന് ചേരില്ല. നീ കുഞ്ഞായിരുന്നപ്പോൾ ഒരപകടത്തിൽ പെട്ട് നിന്റെ ഒരു കണ്ണു പോയി. ആ രൂപത്തിൽ നിന്നെ കാണാനിഷ്ടപ്പെടാത്തതിനാൽ എന്റെയൊരു കണ്ണ് നിനക്കു തന്നു. രണ്ടുകണ്ണുമുള്ള നിന്റെ സുന്ദര രൂപത്തിൽ ഞാൻ ഏറെ ആനന്ദിക്കുന്നു.”

ഏറെ  സ്നേഹത്തോടെ,
അമ്മ

മാതൃദേവോഭവ എന്ന് ഒന്നല്ല ഒരായിരം തവണ ചൊല്ലേണ്ട മന്ത്രമാണ്...  ഈശ്വരാനുഗ്രഹത്തിന്റെ വാതിലാണത്...!

✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.