അബുദബി: ഗള്‍ഫ് രാജ്യങ്ങളുടെ യാത്രാ വികസന ചരിത്രത്തില്‍ നിർണായകമാകുമെന്ന് വിലയിരുത്തുന്ന യുഎഇ ദേശീയ റെയില്‍ ശൃംഖലയുടെ എത്തിഹാദ് റെയിലിലൂടെ ജനങ്ങള്‍ക്കുളള യാത്രാസൗകര്യം ലഭ്യമാകുമോയെന്നുളളതില്‍ പഠനം നടക്കുകയാണെന്ന് അധികൃതർ. നിലവില്‍ ചരക്കുനീക്കം ലക്ഷ്യമിട്ടാണ് നിർമ്മാണം പുരോഗമിക്കുന്നത്. പഠനങ്ങള്‍ പൂർത്തിയായി കഴിഞ്ഞാല്‍ ജനങ്ങള്‍ക്കുളള ഗതാഗതമുള്‍പ്പടെയുളള കാര്യങ്ങള്‍ പരിശോധിക്കുമെന്നും എത്തിഹാദ് റെയില്‍ ആക്ടിംഗ് കൊമേഴ്സ്യല്‍ ഡയറക്ടർ ഒമർ അല്‍ സെബെയി പറഞ്ഞു.
2022 ലെ മിഡില്‍ ഈസ്റ്റ് റെയില്‍ കോണ്‍ഫറന്‍സില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പ്രഖ്യാപിക്കുമന്നും അദ്ദേഹം അറിയിച്ചു.മൂന്ന് ഘട്ടങ്ങളായാണ് ഇത്തിഹാദ് റെയിൽ യാഥാർഥ്യമാവുക. 4000 കോടി ദിർഹം ചെലവിൽ ഇത്തിഹാദ് റെയിൽപദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തിന്‍റെ സാമ്പത്തിക സാമൂഹിക വിനോദ രംഗത്ത് വൻ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.