ബേബി ഡാമിലെ മരംമുറി നീക്കം; ഫയല്‍ നീക്കം തുടങ്ങിയത് അഞ്ചുമാസം മുമ്പെന്ന് ഇ ഫയല്‍ രേഖകള്‍

ബേബി ഡാമിലെ മരംമുറി നീക്കം; ഫയല്‍ നീക്കം തുടങ്ങിയത് അഞ്ചുമാസം മുമ്പെന്ന് ഇ ഫയല്‍ രേഖകള്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിയ്ക്കാനുള്ള ഫയല്‍ നീക്കം അഞ്ചു മാസം മുമ്പേ തുടങ്ങിയെന്ന രേഖകള്‍ പുറത്ത്. തമിഴ്‌നാടിന്റെ ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍  മെയ് മാസത്തിലാണ് വനം വകുപ്പില്‍ നിന്ന് ഫയല്‍ ജലവിഭവകുപ്പിലെത്തുന്നതെന്ന് ഇ ഫയല്‍ രേഖകള്‍ വ്യക്തമാക്കുന്നു. മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രിമാര്‍ പറയുമ്പോഴാണ് ഫയലുകളില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്.

ബേബി ഡാം ശക്തപ്പെടുത്താന്‍ 23 മരങ്ങള്‍ മുറിക്കണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറിതല ചര്‍ച്ചകളിലും പല പ്രാവശ്യം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അന്തര്‍ സംസ്ഥാന തകര്‍ക്കമായതിനാല്‍ തീരുമാനമെടുക്കാന്‍ ജല വിഭവ വകുപ്പിലേക്ക് വനം വകുപ്പ് ഫയല്‍ നല്‍കി. മെയ് 23ന് ഫയല്‍ ജലവിഭവ വകുപ്പില്‍ എത്തി. ഇത്ര സജീവമായി ചര്‍ച്ച ചെയ്ത ഫയലുകള്‍ പക്ഷെ കണ്ടില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്.

നയപരമായ തീരുമായതിനാല്‍ മന്ത്രിമാര്‍ ഫയലില്‍ അഭിപ്രായം രേഖപ്പെടുത്തണം. പക്ഷെ ഈ നീക്കങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് വനം- ജലവിഭവമന്ത്രിമാര്‍ ആവര്‍ത്തിക്കുന്നത്. മരം മുറിയില്‍ നിര്‍ണായക തീരുമാനമെടുത്ത സെപ്തംബര്‍ 17ലെ തമിഴ്‌നാട്-കേരള സെക്രട്ടരി തല യോഗത്തിന്റെ സംഘാടകരും ജലവിഭവ വകുപ്പായിരുന്നു. ഈ യോഗത്തിലാണ് 13 മരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വനം സെക്രട്ടറി തമിഴ്‌നാടിനെ അറിയിക്കുന്നത്. യോഗം വിജയകരമായി നടത്തിയതിന് ചീഫ് എഞ്ചിനിയര്‍ അലക്‌സ് വര്‍ഗീസിന് ജലവിഭവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗുഡ് സര്‍വ്വീസും നല്‍കി. ഇത്രയൊക്കം വകുപ്പില്‍ നടന്നിട്ടും ഒന്നുമറിഞ്ഞില്ലെന്ന മന്ത്രിമാരുടെ വാദമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.

നയമപരമായ ഈ തീരുമാനങ്ങള്‍ സെക്രട്ടറിമാര്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ലെന്ന ചോദ്യമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥരും ഉയര്‍ത്തുന്നത്. ഉത്തരവിറക്കിയതിന്റെ പേരില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സസ്‌പെന്‍് ചെയ്തിനെതിരെ വനംവകുപ്പിലെ വിവിധ സംഘടനകളെ നിസഹരണ സമരത്തിനും ആലോചിക്കുന്നുണ്ട്. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യവുമായി ബെന്നിച്ചന്‍ തോമസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമപിച്ചാല്‍ സര്‍ക്കാര്‍ എന്തു നിലപാടെടുക്കുന്നുവെന്നതും നിര്‍ണായകമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.