ആര്‍പ്പൂക്കര നവജീവനിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്

 ആര്‍പ്പൂക്കര നവജീവനിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്

കോട്ടയം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആര്‍പ്പൂക്കര നവജീവനിലുണ്ടെന്ന് പ്രചാരണം. ഇതേത്തുടര്‍ന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ സംഘം നവജീവനില്‍ പരിശോധനയ്‌ക്കെത്തി. വയോധികരുടെയും അനാഥരുടെയും സംരക്ഷണ കേന്ദ്രമായ നവ ജീവനില്‍ ചികിത്സയില്‍ കഴിയുന്ന 62 വയസുള്ള ഒരു അന്തേവാസി കുറുപ്പാണെന്നാണ് അഭ്യൂഹം ഉയര്‍ന്നത്. ക്രൈം ബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പല്ല ഇതെന്ന് സ്ഥിരീകരിച്ചു.

2017ല്‍ ലക്‌നൗവില്‍ നിന്നാണ് ഈ അന്തേവാസി നവജീവനില്‍ എത്തിയത്. അടൂര്‍ പന്നിവിഴ സ്വദേശിയാണെന്നും വ്യോമസേനയിലാണ് ജോലിയെന്നുമാണ് ആള്‍ പറഞ്ഞിരുന്നത്. ഇദ്ദേഹത്തെ ചികിത്സിച്ചവരുടെ കൂട്ടത്തില്‍ പുതുപ്പള്ളി സ്വദേശി നഴ്‌സ് അജേഷ് കെ.മാണിയുണ്ടായിരുന്നു.

രോഗവിമുക്തനായതോടെ ആളെ നവജീവന്‍ ഏറ്റെടുത്തുവെന്ന് മാനേജിങ് ട്രസ്റ്റി പി.യു തോമസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ കാണാന്‍ വരാറുണ്ടെന്നും തോമസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.