മനുഷ്യന്റെ നിര്‍മിതികളില്‍ ചിലത് പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചില നിര്‍മിതികള്‍. അത്തരത്തിലുള്ള ഒന്നാണ് മോസാ വെര്‍ഡെ ദേശീയോദ്യാനം. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സംരക്ഷിത പുരാവസ്തു കേന്ദ്രമാണ് ഇവിടം.
മലയിടുക്കുകളില്‍ നിര്‍മിച്ച വീടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വെറും വീടുകളല്ല ഇവയൊന്നും. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സി ഇ 600 നും 1300 നുമ ഇടയിലുള്ള കാലയളവില്‍ നിര്‍മിക്കപ്പെട്ടവയാണ് ഈ വീടുകള്‍. അക്കാലത്ത് അവിടെ താമിസിച്ചിരുന്ന പ്യൂബ്ലോ അഥവാ അനാസാസ്സി വിഭാഗത്തില്‍പ്പെട്ടവരാണ് ഈ വീടുകള്‍ പണിതത്.
അമേരിക്കയിലെ ഏക സാംസ്‌കാരിക ദേശീയ ഉദ്യാനം കൂടിയാണ് ഇവിടം. 52,000 ഏക്കറോളം വിസ്തൃതിയുണ്ട് ഉദ്യാനത്തിന്. ഒരു കാലഘട്ടത്തിലെ മനുഷ്യരുടെ ജീവിതവും പാരമ്പര്യവും പൈതൃകവും പ്രതിഫലിക്കുന്നുണ്ട് ഉദ്യാനത്തില്‍. അതുകൊണ്ടുതന്നെ ഗവേഷണ സഞ്ചാരികള്‍ പലരും ഇവിടെ എത്താറുമുണ്ട്. സന്ദര്‍ശകര്‍ക്കും ഗവേഷകര്‍ക്കുമായി പ്രത്യേക ഇടങ്ങള്‍ പോലും ഉദ്യാനത്തില്‍ സജ്ജീകരിച്ചിട്ടുമുണ്ട്.
പുരാവസ്തു കേന്ദ്രങ്ങളാണ് ഉദ്യാനത്തിലെ മറ്റൊരു ആകര്‍ഷണം. വീടുകളും കൊട്ടാരങ്ങളും എന്തിനേറെ ഗ്രാമങ്ങള്‍ പോലും പുരാവസ്തുക്കള്‍ ആയി ഇവിടെ ശേഷിക്കുന്നു. അറുനൂറോളം വീടുകളാണ് മലയിടുക്കുകളോട് ചേര്‍ന്നു കിടക്കുന്നത്. അതിശയിപ്പിക്കുന്നതാണ് വാസ്തു വിദ്യ പോലും. 150 മുറികളുള്ള ക്ലിഫ് പാലസ് ആണ് ദേശീയോദ്യാനത്തിലെ മറ്റൊരു കാഴ്ചാനുഭവം. ഒരുകാലത്ത് നിരവധിപ്പേര്‍ താമസിച്ചിരുന്നു ഈ കൊട്ടാരത്തില്‍ ചരിത്രത്തിന്റെ ചില ശേഷിപ്പുകള്‍ ഇന്നും ബാക്കി നില്‍ക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.