ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ഇന്നിങ്സുമായി ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസണെതിരെ സാമൂഹ്യ മാധ്യമത്തില്‍ വന്ന ഒരു പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴിവെച്ചു.
വിന്‍ഡീസിനെ തോല്‍പ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്സിനെ ചേര്‍ത്തും വംശീയച്ചുവയോടെയാണ് ഒരാള്‍ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ ഇയാളുടെ പോസ്റ്റ് പങ്കിട്ടുകൊണ്ട് വംശീയതയ്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായി. വിവാദ പോസ്റ്റിട്ട ആള്‍ക്കെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു.
സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിന് പുറകേ ഒന്നായി പവലിയനിലേക്ക് മടങ്ങിയപ്പോള്‍ 50 പന്തില്‍ നിന്ന് 97 റണ്‍സെടുത്ത സഞ്ജു പുറത്താവാതെ നിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.