ഭോപ്പാല്‍: പശുക്കള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ നിര്‍മിക്കണമെന്ന് കേന്ദ്രമന്ത്രി. മധ്യപ്രദേശിലെ സാഗര്‍ യൂണിവേഴ്‌സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല പശുക്കള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഡോ. ഹരിസിംഗ് ഗൗര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പശുപഠന-ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പശുക്കളെ പരിപാലിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അത്തരത്തിലുള്ളവര്‍ക്ക് സഹായകമായി പശുക്കളെ താമസിപ്പിക്കാന്‍ ഹോസ്റ്റല്‍ നിര്‍മിക്കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 
വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ മാതൃകയില്‍ പശുക്കളുടെ സംരക്ഷണത്തിനായി സര്‍വകലാശാല വലിയൊരു കേന്ദ്രം സ്ഥാപിക്കണം. സര്‍ക്കാരും താനും വ്യക്തിപരമായി ഇതില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ഇത് സംസ്ഥാനത്ത് പശു സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ സമാനമായ പശു ഹോസ്റ്റലുകള്‍ ആരംഭിച്ചിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.