ഡാഡീ ഞങ്ങളാണ് എക്കാലത്തേയും മികച്ച സമ്മാനം, ഷെയ്ഖ് ഹംദാന് പിറന്നാളാശംസ നേ‍ർന്ന് മക്കള്‍

ഡാഡീ ഞങ്ങളാണ് എക്കാലത്തേയും മികച്ച സമ്മാനം, ഷെയ്ഖ് ഹംദാന് പിറന്നാളാശംസ നേ‍ർന്ന് മക്കള്‍

ദുബായ്: പിതാവായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് സുന്ദരമായ പിറന്നാളാശംസ നേർന്ന് ഇരട്ടകുട്ടികളായ ഷെയ്ഖയും റാഷിദും. ' ഡാഡി ഞങ്ങളാണ് ഏറ്റവും മികച്ച സമ്മാനം, അമ്മ പറയുന്നു നിങ്ങള്‍ക്ക് സ്വാഗതം ' എന്നെഴുതിയ കുഞ്ഞുടുപ്പുകളിട്ട തൻ്റെ കുരുന്നുകളുടെ ചിത്രമാണ്  ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷെയ്ഖ് ഹംദാന്‍ നവംബർ 14 നാണ് 39 ആം ജന്മദിനം ആഘോഷിച്ചത്. ഷെയ്ഖ് ഹംദാനും പത്നി ഷെയ്ഖാ ഷെയ്ഖ് ബിന്‍ത് സയീദ് ബിന്‍ താനി അല്‍ മക്തൂമിനും കഴിഞ്ഞ മെയിലാണ് ഇരട്ടകുട്ടികള്‍ പിറന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.