ഔഗാഡോഗു: പല ആഫ്രിക്കന്‍ രാജ്യങ്ങളും ഭീകരര്‍ നടത്തുന്ന കൂട്ടക്കൊലയില്‍ വലയുന്നു. ബുര്‍കിനാ ഫാസോയില്‍ സുരക്ഷാ ഭടന്മാരുടെ ഔട്ട് പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അര്‍ദ്ധ സൈനിക വിഭാഗത്തില്‍പ്പെട്ട 19 പേരും ഒരു സാധാരണക്കാരനുമാണ് മരിച്ചത്. ഐ.എസ് ഭീകരര്‍ പിന്തുണയ്ക്കുന്ന ഭീകരസംഘടനകളുമായി നിരന്തരം പോരാടുന്ന സൈനിക വിഭാഗങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ 22 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.മൂന്ന് രാജ്യങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന സോം പ്രവിശ്യയിലെ സാഹേല്‍ പ്രദേശത്തെ സ്വര്‍ണ്ണഖനി മേഖലയിലാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രി മാക്സിം കോണേ അറിയിച്ചു.ഭീകരര്‍ വെറും ഭീരുക്കളാണ്. നേര്‍ക്കുനേര്‍ പോരാടാന്‍ അവര്‍ക്കാവില്ല. അതിനാലാണ് സൈനികരെ ഒളിച്ചിരുന്ന് വധിക്കുന്നത് -മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.