കൊച്ചി: ഉസ്താദ് ബിരിയാണിയില്‍ തുപ്പുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹലാല്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇതേ തുടര്‍ന്ന് പല ഹോട്ടലുകളും മുന്‍പില്‍ സ്ഥാപിച്ച ഹലാല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്‌തെങ്കിലും ആളുകള്‍ കയറുന്നില്ല. തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്ന ധാരണയെ തുടര്‍ന്നാണ് ആളുകള്‍ ഹലാല്‍ ഹോട്ടലുകളില്‍ കയറാത്തത്.
മന്ത്രം ചൊല്ലിയ ശേഷം ഉസ്താദ് ബിരിയാണിയില്‍ തുപ്പുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ചെമ്പ് പൊട്ടിച്ച ശേഷം അതില്‍ നിന്നും കുറച്ച് എടുത്ത് മന്ത്രം ചൊല്ലി അതിലേക്ക് തുപ്പുകയായിരുന്നു. പിന്നീട് തുപ്പിയ ബിരിയാണി മറ്റുള്ളവയ്ക്കൊപ്പം ഇട്ട് ഇളക്കി.
ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നത്. ഇതിനെ തള്ളിപ്പറയാന്‍ മത പണ്ഡിതരോ മുസ്ലീം സംഘടനകളോ തയ്യാറാകാത്തതും മതവുമായി ബന്ധപ്പെട്ട ആചാരത്തില്‍ കുഴപ്പമില്ലന്നുള്ള സാമൂഹ്യ മാധ്യമ പ്രചാരണവും ആണ് ഹോട്ടലുകളില്‍ നിന്ന് ആളുകളെ അകറ്റുന്നത്.
ഇസ്ലാമിക വിധി പ്രകാരം തുപ്പി ആണ് ഓരോ ചപ്പാത്തിയും പൊറോട്ടയും വരെ ഉണ്ടാക്കുന്നത് എന്ന പല ഞെട്ടിക്കുന്ന വിഡിയോകളും പുറത്തു വന്നു. തുപ്പുന്നതിന്റെ കാര്യം എന്ത് എന്ന് ഖുറാനില്‍ കൃത്യമായി പറഞ്ഞിരിക്കുന്നത് കൊണ്ട് പ്രതിരോധിക്കാന്‍ പോലും മുസ്ലിങ്ങള്‍ക്ക് പറ്റാത്ത അവസ്ഥ ആയി. ഇതിനു പുറമെ 'തുപ്പിയാണ് ഉണ്ടാക്കുന്നത്, നീയൊക്കെ വേണമെങ്കില്‍ തിന്നാല്‍ മതി' എന്ന് പറഞ്ഞ് ചില തീവ്ര ഇസ്ലാമിക വാദികള്‍ ഇടുന്ന കമന്റുകള്‍ കൂടി ആയതോടെ ഹലാല്‍ ബോര്‍ഡ് വെച്ചവരുടെ കാര്യം കഷ്ടത്തിലായി.
ഹോട്ടലുകളിലേക്ക് കയറുമ്പോള്‍ ഹോട്ടല്‍ ആരുടേതാണെന്ന് ചോദിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഹലാല്‍ ഹോട്ടലാണെന്ന് അറിയുമ്പോള്‍ തന്നെ ചിലര്‍ ഭക്ഷണം കഴിക്കാതെ തിരിച്ചു പോകുന്നുവെന്നാണ് ഉടമകള്‍ പറയുന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഉടമകള്‍ പറയുന്നു. ഇതോടെ ഹോട്ടലിന് മുന്‍പിലെ ഹലാല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ഇവര്‍ നിര്‍ബന്ധിതരായി. തെക്കന്‍ ജില്ലകളിലെ ഹോട്ടലുകളാണ് ബോര്‍ഡുകള്‍ വ്യാപകമായി എടുത്തു മാറ്റുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.