യുഎഇയില്‍ ചിലയിടങ്ങളില്‍ ഇന്ന് മഴ പ്രതീക്ഷിക്കാം

യുഎഇയില്‍ ചിലയിടങ്ങളില്‍ ഇന്ന് മഴ പ്രതീക്ഷിക്കാം

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലാണ് മഴയ്ക്ക് സാധ്യതകൂടുതല്‍.

ഇന്ന് രാത്രിയും വ്യാഴാഴ്ച രാവിലെയും അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും.മഞ്ഞ് വീഴാനുളള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായിരിക്കും.

അബുദബിയിലും ദുബായിലും ശരാശരി താപനില 31 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെങ്കില്‍ അലൈനില്‍ അതിലും താഴെയായിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.