മഡ്ഗാവ്: ഐ.എസ്.എല്ലിലെ ആദ്യമത്സരത്തില്‍ തന്നെ കൊമ്പുകുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് എ.ടി.കെ മോഹന്‍ ബഗാനോട് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.
ബഗാനായി ഹ്യൂഗോ ബൗമോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റോയ് കൃഷ്ണയും ലിസ്റ്റണ്‍ കൊളാസോയും ഓരോ ഗോള്‍ വീതം കണ്ടെത്തി. ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ജോര്‍ജ് ഡയസും ആശ്വാസ ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ ബഗാന്‍ 3-1 ന് മുന്നിലായിരുന്നു.
മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ മോഹന്‍ ബഗാന്‍ ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി. ലിസ്റ്റണ്‍ കൊളാസോയുടെ അസിസ്റ്റില്‍ ഹ്യൂഗോ ബൗമൗസിന്റേതായിരുന്നു ഗോള്‍. 24-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ തിരിച്ചടിച്ച് ഒപ്പത്തിനെത്തി. കെ.പി രാഹുലിന്റെ പാസില്‍ സഹല്‍ അബ്ദുള്‍ സമദാണ് ഗോള്‍ നേടിയത്.
27-ാം മിനിട്ടില്‍ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് റോയ് കൃഷ്ണയാണ് ബഗാന് വീണ്ടും ലീഡ് നല്‍കിയത്. റോയ് കൃഷ്ണയെ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് ഫൗള്‍ ചെയ്തതിനാണ് പെനാല്‍ട്ടി ലഭിച്ചത്. 39-ാം മിനിട്ടില്‍ ബൗമൗസ് വീണ്ടും ലക്ഷ്യം കണ്ടു.
രണ്ടാം പകുതിയിലാണ് ബഗാന്റെ നാലാം ഗോള്‍ പിറന്നത്. ഇത്തവണ ലിസ്റ്റണ്‍ കൊളാസോയ്ക്കായിരുന്നു ഗോള്‍. 69-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ തിരിച്ചടിച്ചു. ലൂണയുടെ പാസില്‍ നിന്ന് ഡിയസാണ് ലക്ഷ്യം കണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.