വാഷിങ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റിന്റെ 'കസേരയില്‍' ഇരുന്ന് ചരിത്രത്തില്‍ പുതിയ ഇടം നേടി കമല ഹാരിസ്. ജോ ബൈഡന്‍ ആരോഗ്യ പരിശോധനയ്ക്കായി അനസ്തേഷ്യയ്ക്ക് വിധേയനായ ഒന്നര മണിക്കൂറോളം സമയമാണ് കമല ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ഇതോടെ ഹ്രസ്വമായെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി ഇന്ത്യന്‍ വംശജയായ കമല; സായുധ സേനയുടെയും ആണവായുധങ്ങളുടെയും നിയന്ത്രണം സഹിതം.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡന്് കുടല്‍ സംബന്ധമായ പരിശോധനയായ കൊളെനോസ്‌കോപിക്കു വേണ്ടിയാണ് വാഷിങ്ടണ്‍ നഗരത്തിന് പുറത്തുള്ള വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ അനസ്തേഷ്യ വേണ്ടിവന്നത്. പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സ്ഥിരം പരിശോധനകളാണു നടത്തിയതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.നേരത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലയളവിലും സമാനമായ അധികാര കൈമാറ്റം താല്‍ക്കാലികമായി ഉണ്ടായിരുന്നു.
അമ്പത്തേഴുകാരിയായ കമല ഹാരിസാണ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയും കമല തന്നെ.77 വയസുള്ള ബൈഡന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്തും തുടര്‍ന്നും അമേരിക്കയില്‍ പ്രചരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.