കുവൈറ്റ് സിറ്റി: കണ്ണൂർ വിളക്കന്നൂർ, പൊറഞ്ഞനാൽ ലൂക്കോസ് ഡെയ്സി ദമ്പതികളുടെ മകനായ പ്രസാദ് പി ലൂക്കോസ് (33) കുവൈറ്റിൽ നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.
ഭാര്യ മിന്നു ആൻ ജോസ്, കെഒസി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. പ്രസാദിൻ്റെ ആകസ്മികമായ നിര്യാണത്തിൽ കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാക്ടസ് അസ്സോസിയേഷൻ (ഫോക്ക്) അഗാധമായ ദു:ഖം രേഖപ്പെടുത്തി.
ഇന്നലെ വൈകിട്ട് സബാ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ഇന്ന് രാവിലെയുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള നടപടിക്രമങ്ങൾ ഫോക്കിൻ്റെ ആഭിമുഖ്യത്തിൽ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.