വെള്ളിയാഴ്ച യുഎഇയുടെ വിവിധ ഇടങ്ങളില്‍ മഴ ലഭിച്ചു

വെള്ളിയാഴ്ച യുഎഇയുടെ വിവിധ ഇടങ്ങളില്‍ മഴ ലഭിച്ചു

ദുബായ്: യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മഴ ലഭിച്ചു. മഴയുടെ ചിത്രങ്ങള്‍ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. റാസല്‍ ഖൈമ, അബുദബി എമിറേറ്റുകളിലാണ് സാമാന്യം പരക്കെ മഴ ലഭിച്ചത്.

ഗന്‍ദൂദ്, അല്‍ മർജാന്‍, അല്‍ ദൈദ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡ്, അല്‍ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിലാണ് മഴ കിട്ടിയത്. ക്ലൗഡ് സീഡിംഗ് നടത്തുന്നതുകൊണ്ട് ശനിയാഴ്ചയും വിവിധയിടങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. വരും ദിവസങ്ങളില്‍ താപനിലയിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.