പാറിപ്പറന്ന മുടിയിഴകളിലെ താരനെ ഓടിക്കാന്‍ കിടിലന്‍ ടിപ്‌സ് !

പാറിപ്പറന്ന മുടിയിഴകളിലെ താരനെ ഓടിക്കാന്‍ കിടിലന്‍ ടിപ്‌സ് !

ഇപ്പോള്‍ ചെറുപ്പക്കാരെ ഏറ്രവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയില്‍ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാന്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. താരനകറ്റാന്‍ സഹായിക്കുന്ന ചില ഹെയര്‍ മാസ്‌കുകളെ പരിചയപ്പെടാം.

ഒന്ന്...

ചെറുനാരങ്ങാനീര് താരന്‍ അകറ്റാന്‍ മികച്ചതാണ്. ഇതിനായി ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, അര കപ്പ് തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം മിശ്രിതം തലമുടിവേരുകളില്‍ തുടങ്ങി അറ്റം വരെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

രണ്ട്...

വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ നീര് തലമുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. ഇതിനായി തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

മൂന്ന്...

ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ ഒരു ടൗവല്‍ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

നാല്...

ആര്യവേപ്പിന്റെ ഇല അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ഇത് ആഴ്ചയിലൊരിക്കല്‍ ശീലമാക്കിയാല്‍ താരന്‍ മാറാന്‍ സഹായിക്കും.

അഞ്ച്...

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തൈരും കൂടി ചേര്‍ത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.