കോട്ടയം: വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലായെ പൊലീസ് അറസ്റ്റ് ചെയ്യ്തു. 2019ല്‍ യു ട്യൂബ് വഴി കന്യാസ്ത്രീകളെക്കുറിച്ചു നടത്തിയ പരാമർശത്തിലാണ് നടപടി. കോട്ടയം കുറവിലങ്ങാട് പോലീസ് എറണാകുളത്ത് നിന്ന് കെന്നഡിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഐടി ആക്ട് പ്രകാരം കെന്നഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ വാദികളായ കന്യാസ്ത്രീമാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി എന്ന് ആരോപിച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്.
സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ നൂറിലധികം പരാതികൾ നിലവിലുള്ള സാമുവേൽ കൂടലിനെതിരെ നടപടി എടുക്കാത്ത പോലീസ് കെന്നഡിക്കെതിരെ എടുത്ത നടപടി ഇരട്ടത്താപ്പാണ് എന്ന് വിവിധ സംഘടനകൾ ആരോപിച്ചു . ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ പക്ഷം പിടിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിയത് എന്ന ആരോപണം ശക്തമായി ഉയർന്നു വരുന്നതിന്റെ ഇടയിലാണ് , ഫ്രാങ്കോയ്ക്കു വേണ്ടി സ്വരം ഉയർത്തിയ കെന്നഡി കരിമ്പിൻകാലയ്ക്കു എതിരെ നടപടി ഉണ്ടാകുന്നത് . ഈ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നു വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.