മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിൻ്റെ അനുസ്മരണവും രക്തസാക്ഷിത്വ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് ഏഴിന്

മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിൻ്റെ അനുസ്മരണവും രക്തസാക്ഷിത്വ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് ഏഴിന്

കുവൈറ്റ് സിറ്റി: എസ്.എം.സി.എ. കുവൈറ്റിൻ്റെ ആഭിമുഖ്യത്തിൽ മാർത്തോമശ്ലീഹായുടെ ഭാരതപ്രവേശനത്തിൻ്റെ അനുസ്മരണവും രക്തസാക്ഷിത്വ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സംയുക്തമായി ഇന്ന് വൈകിട്ട് ഏഴുമണി മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആഘോഷിക്കുന്നു.

വടക്കൻ അപ്പോസ് തോലിക് വികാരിയാത്തിലെ സീറോ മലബാർ എപ്പിസ്‌കോപ്പൽ വികാർ റവ.ഫാ.ജോണി ലോണിസ് ഓ എഫ് എം കപ്പുച്ചിൻ ആമുഖ സന്ദേശം നൽകും. തൃശ്ശൂർ അതിരൂപതയുടെ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.


മാർ തോമ ശ്ലീഹായുടെ ഭാരതപ്രവേശതിരുനാൾ ദിനമായ ഇന്നു മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികളുടെ സമാപനം 2022 ജൂലൈ 3 ദുക്റാന തിരുനാൾ ദിനത്തിൽ സമാപിക്കും. സഭാചരിത്ര സെമിനാറുകൾ, സഭാ ചരിത്രക്വിസ്,പ്രസംഗരചനാമത്സരങ്ങൾ, തുടങ്ങിയവ, ആഘോഷ പരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണെന്ന് ഭാരഭാഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.