അല്‍ അഖ്സ മസ്ജിദിനടുത്ത് ഭീകരാക്രമണം: ഒരാള്‍ മരിച്ചു, ഹമാസ് ഭീകരനെ ഇസ്രായേല്‍ സേന വധിച്ചു

അല്‍ അഖ്സ മസ്ജിദിനടുത്ത് ഭീകരാക്രമണം: ഒരാള്‍ മരിച്ചു, ഹമാസ് ഭീകരനെ ഇസ്രായേല്‍ സേന വധിച്ചു


ജറുസലേം: കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ മസ്ജിന് സമീപം ഹമാസിന്റെ ഭീകരാക്രമണം. ഭീകന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ഏറ്റുമുട്ടലില്‍ ഭീകരനെ ഇസ്രായേല്‍ സേന വധിച്ചു. സംഭവത്തോടെ മേഖലയില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

42 കാരനായ പലസ്തീനി പൗരനാണ് ആക്രമണം അഴിച്ചുവിട്ടത്. ജൂതരുടേതിന് സമാനമായ രീതിയിലാണ് ഇയാള്‍ വസ്ത്രം ധരിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.പൊടുന്നനെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അര മിനിറ്റിലേറെ നേരം ആക്രമണം നീണ്ടു. മസ്ജിദില്‍ കാവല്‍ നിന്നിരുന്ന സുരക്ഷാ സേന പ്രത്യാക്രമണം നടത്തി. അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ച് വീഴ്ത്തിയത്.ആക്രമണത്തില്‍ പരിക്കേറ്റവരില്‍ രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തു. മുസ്ലീങ്ങളും, ജൂതരും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്ന ആരാധനാലയമാണ് ടെമ്പിള്‍ മൗണ്ട് എന്ന പേരില്‍ കൂടി അറിയപ്പെടുന്ന അല്‍ അഖ്സ മസ്ജിദ്. ഇതിന് മുന്‍പും ഇവിടെ സമാനമായ രീതിയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.