വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ കെയ്റോസ് ബഡ്സ് കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറി. കെയ്റോസ് ബഡ്സ് കൊച്ചു കൂട്ടുക്കാർക്കായി 27 തീയതി ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ നാല് വരെ 'സിറ്റി ഓഫ് ജോയ്' എന്ന പേരിൽ മൂന്നാമത്തെ ലൈവ് വെബിനാർ സംഘടിപ്പിക്കുന്നു.
ഏഴ് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കായി ചിരിക്കാനും ചിന്തിപ്പിക്കാനും സഹായിക്കുന്ന ആക്ഷൻ സോങ്, ബൈബിൾ കഥകൾ, അലങ്കാരവസ്തുക്കളുടെ നിർമ്മാണം എന്നിവ ഉൾക്കൊള്ളുന്നതാണ് പരിപാടി. കാൽനൂറ്റാണ്ട് കാലമായി പ്രസിദ്ധീകരണരംഗത്ത് കൗമാരക്കാർക്കും യുവജനങ്ങൾക്കുമായി കൗമാര യുവജനങ്ങളുടെയിടയിൽ സുവിശേഷവത്കരണ ദൗത്യവുമായി മുന്നേറുന്ന കെയ്റോസ് കുടുംബത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണമാണ് കെയ്റോസ് ബഡ്‌സ്.
മലയാളത്തിൽ പുറത്തിറങ്ങുന്ന കെയ്റോസ് മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണമായ കെയ്റോസ് ഗ്ലോബൽ എന്നിവയാണ് മറ്റ് രണ്ട് പ്രസിദ്ധീകരണങ്ങൾ. മൂന്നു മുതൽ 12 വയസ് വരെയുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറക്കുന്നത്. 2021 ജനുവരി മുതലാണ് മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കേവലം പതിനൊന്നു മാസം കൊണ്ട് ആഗോളതലത്തിൽ തന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറാൻ കെയ്റോസ് ബഡ്‌സിന് കഴിഞ്ഞിട്ടുണ്ട്.
രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLScmbpiLJxgqyINqQbHgp2S3OWZ9VMXBajVd5gCiVVuBxEPpkw/viewform?usp=sf_link
കൂടുതൽ വിവരങ്ങൾക്ക് : +91 9349133648
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26