കോവിഡ് എല്ലാ മേഖലയിലും എന്നതു പോലെ ഫാഷന്‍ ലോകത്തെയും നന്നായി തന്നെ ബാധിച്ചു. മീറ്റിങ്ങുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ജോലി വര്‍ക്ഫ്രം ഹോമിലൂടെയും നടന്നപ്പോള്‍ അത് ഓരോരുത്തരുടെയും ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഏറ്റ ഒരു അടികൂടിയായി എന്നു തന്നെ പറയാം. പുറത്തിറങ്ങാനും ആളുകളെ കാണാനുമുള്ള അവസരങ്ങള്‍ നന്നേ കുറഞ്ഞതോടെ മിക്കവരും ഫാഷന്‍ ലോകത്തുനിന്ന് മാറി നടന്നു. അതേ സമയം ഫാഷന്‍ ലോകത്ത് ഈ സമയം മറ്റു ചില പരീക്ഷണങ്ങളും നടക്കുന്നുണ്ടായിരുന്നു. ഫാഷന്‍ വസ്ത്രങ്ങളുടെയും മറ്റ് സാധനങ്ങളുടെയും സുസ്ഥിരതയെക്കുറിച്ചും പുനരുപയോഗത്തെക്കുറിച്ചും ആയിരുന്നു അത്. കോവിഡ് ചെറുതായൊന്ന് അടങ്ങിയതോടെ ഈ മേഖലയില്‍ ഓരോ ഫാഷന്‍ വിഭാഗങ്ങളും കൂടുതലായി ശ്രദ്ധ നല്‍കി തുടങ്ങി.
നിങ്ങളെ എപ്പോഴും ഫാഷനബിള്‍ ആയി നിര്‍ത്താന്‍ സഹായിക്കുന്ന അഞ്ച് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. വളരെ ലളിതവും മനോഹരവും സ്‌റ്റൈലിഷും ആയി നിങ്ങളെ മാറ്റാന്‍ ഈ അഞ്ച് കാര്യങ്ങള്‍ക്ക് കഴിയും.
വെള്ള നിറത്തിലുള്ള ഷര്‍ട്ടുകള്‍
ഒരേ സമയം സിംപ്ള്‍ ആവാനും കൂടെ ഫാഷനബിള്‍ ആവാനും ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ട്. സ്ത്രീകളിലും പുരുന്മാരിലുമുണ്ട് ഇത്തരക്കാര്‍. ഫാഷനു വേണ്ടി ഒരുപാട് സമയം ചെലവഴിക്കാനൊന്നും അവര്‍ക്ക് താലപ്പര്യമുണ്ടാവില്ല. എന്നാല്‍ ഫാഷനബിള്‍ ആവുകയും വേണം. അത്തരക്കാര്‍ക്കുള്ള ഒന്നാണ് ആദ്യ ടിപ്-വെള്ള നിറത്തിലുള്ള ഷര്‍ട്ടുകള്‍. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ലാളിത്യം ചോര്‍ന്നു പോകാതെ തന്നെ നിങ്ങളെ സുന്ദരനും സുന്ദരിയും ആക്കും.
ഒരു ഇന്റര്‍വ്യൂ അഭിമുഖീകരിക്കാന്‍ പോകുേമ്പാഴോ, പ്രിയപ്പെട്ടവരുമൊത്ത് ഡിന്നറിന് പോകുമ്പോഴോ എല്ലാം മികച്ച ഒരു കോമ്പിനേഷനായിരിക്കും ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. വെളുത്ത ഷര്‍ട്ടില്‍ വെളുത്ത ബട്ടണ്‍ തന്നെ വെക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. നിങ്ങളെ ഫാഷന്‍ ലോകത്ത് വേറിട്ട് നിര്‍ത്തുന്ന ഒന്നുകൂടിയാവും ഈ വസ്ത്രം. ഇതോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു പാന്റ്‌സ് കൂടി അണിഞ്ഞാല്‍ നിങ്ങളാകും താരം. നിങ്ങളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍ അല്‍ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്നവയാണ് വെള്ള വസ്ത്രങ്ങള്‍.
LBD എന്ന ഫാഷന്‍ മാജിക്
എല്‍.ബി.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ലിറ്റില്‍ ബ്ലാക്ക് ഡ്രെസ്' യഥാര്‍ഥത്തില്‍ നിങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുന്ന ഒന്നാണ്. നിങ്ങളുടെ ക്യൂട്ട്‌നെസ് പുറത്തു കൊണ്ടുവരാന്‍ ഈ കറുത്ത കുഞ്ഞു വസ്ത്രം സഹായിക്കും. ശരിക്കും ഫാഷന്‍ ലോകത്തെ ഒരു ക്ലാസിക് പീസ് തന്നെയാണ് ഇത്. ഈ സ്‌റ്റൈല്‍ ഉപയോഗിക്കുന്ന ആരെയും നിരാശപ്പെടുത്തില്ല എന്നതാണ് മറ്റൊരു കാര്യം. ഇതോടൊപ്പം വേണമെങ്കില്‍ സ്റ്റേറ്റ്മെന്റ് ജ്വല്ലറി വെച്ച് വീണ്ടും നിങ്ങള്‍ക്ക് സുന്ദരനും സുന്ദരിയുമാകാം. ഫങ്ഷനുകള്‍ക്കും മറ്റും പുറത്തുപോകുേമ്പാള്‍ ഒരു ജോടി കാഷ്വല്‍ സ്നീക്കറുകള്‍ ഉപയോഗിച്ചാല്‍ പൊളിക്കും.
ആകര്‍ഷകത്വം കൂട്ടും എഡ്ജി സണ്‍ഗ്ലാസുകള്‍
നിങ്ങളുടെ ഔട്ട്ലുക് തന്നെ മാറ്റാന്‍ സണ്‍ ഗ്ലാസുകള്‍ സഹായിക്കും. ഫാഷന്‍ ഇഷ്ടപ്പെടുന്നവര്‍ എപ്പോഴും ഒരു ജോഡി സണ്‍ ഗ്ലാസുകള്‍ കരുതുന്നത് നല്ലതാണ്. പക്ഷേ സണ്‍ ഗ്ലാസ് സ്‌റ്റൈലുകള്‍ തിരഞ്ഞെടുക്കുന്നതിലും വേണം ശ്രദ്ധ. നല്ല എഡ്ജുള്ള, നിങ്ങളുടെ കണ്ണിന്റെ പുറത്തേക്ക് നില്‍ക്കുന്ന സണ്‍ ഗ്ലാസുകളാകും കൂടുതല്‍ ഫാഷനബിള്‍ ആവുക. ഒരുപക്ഷേ നിങ്ങള്‍ വളരെ ക്ഷീണിതനായി നില്‍ക്കുേമ്പാള്‍ പോലും ഈ ഗ്ലാസുകള്‍ നിങ്ങളെ ഊര്‍ജമുള്ള ഫാഷനബിള്‍ ആയ ആളായി തോന്നിപ്പിക്കും. കണ്ണുകളിലെ ക്ഷീണം മറച്ച് നിങ്ങളുെട സ്‌റ്റൈലിഷ് ലുക്ക് തിരിച്ചു പിടിക്കാന്‍ സണ്‍ഗ്ലാസുകള്‍ സഹായിക്കും. അതിനാല്‍ ഒരു ജോഡി സണ്‍ ഗ്ലാസുകളെങ്കിലും നിങ്ങളുടെ ബാഗില്‍ സൂക്ഷിക്കണം.
ജോഡിയാക്കാം വൈറ്റ് സ്‌നീക്കേഴ്‌സ്
നിങ്ങളുടെ മിക്കവാറും എല്ലാ വസ്ത്രത്തിന്റെ കൂടെയും സ്‌റ്റൈലിഷ് ലുക്ക് വരുത്താന്‍ കഴിയുന്ന ഒന്നാണ് വൈറ്റ് സ്‌നീക്കേഴ്‌സ്. പ്രത്യേകിച്ച് ഡെനിം വസ്ത്രങ്ങള്‍ക്കാണെങ്കില്‍ ഇത് ഗംഭീര ജോഡിയായിരിക്കും. ഷോര്‍ട്‌സിനൊപ്പവും സ്‌നീക്കേഴ്‌സ് അല്‍ഭുതങ്ങള്‍ കാട്ടും. നിങ്ങള്‍ ധരിക്കുന്നത് ഏത് നിറത്തിലുള്ള വസ്ത്രങ്ങള്‍ ആണെങ്കിലും അതിനോടെല്ലാം ഇണങ്ങി നല്ലൊരു േജാഡിയാക്കാന്‍ ബെസ്റ്റ് ആണ് വൈറ്റ് സ്‌നീക്കേഴ്‌സ്.
ഒരു റിസ്റ്റ് വാച്ച് നിങ്ങളെ എത്ര ഫാഷനബിള്‍ ആക്കും
ഒരു മികച്ച റിസ്റ്റ് വാച്ചിനേക്കാള്‍ മറ്റൊന്നില്ല നിങ്ങളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ എല്ലാം മാറ്റി മറിക്കാന്‍. നിങ്ങള്‍ ഏത് വസ്ത്രങ്ങള്‍ ഉപയോഗിച്ചാലും അതോടൊപ്പം ഒരു സ്‌റ്റൈലിഷ് വാച്ച് ധരിച്ചാല്‍ നിങ്ങള്‍ക്ക് പിന്നെ മറ്റ് ആഭരണങ്ങളുടെ പോലും ആവശ്യമില്ല എന്നതാണ് സത്യം. സ്മാര്‍ട്ട് വാച്ചുകളും ക്ലാസിക് മെറ്റല്‍ വാച്ചുകളും അല്ലെങ്കില്‍ ലെതര്‍ ബാന്‍ഡ് വാച്ചുകളും എല്ലാം നിങ്ങളെ സ്‌റ്റൈലിഷ് ആക്കി മാറ്റും. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മികച്ച ഒരെണ്ണം തിരഞ്ഞെടുക്കണം. ആഭരണങ്ങള്‍ അണിഞ്ഞ് ഒരുങ്ങാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ല എങ്കില്‍ നല്ലൊരു റിസ്റ്റ് വാച്ച് മികച്ച ഒരു ചോയ്‌സ് ആയിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.