റെയ്ജാവിക്ക്: ഐസ് ലാന്‍ഡിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതിന്റെ വിസ്മയ ജനകമായ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി. ഗുഡ് ന്യൂസ് എന്ന മാധ്യമത്തിന്റെ വീഡിയോ ഫോട്ടോഗ്രാഫറായ ഹെര്‍ദിസ് ക്രിസ്റ്റ്ലീഫ്സണാണ് ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ഐസ് ലാന്‍ഡിന്റെ തലസ്ഥാനമായ റെയ്ക്ജാവിക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഫഗ്രഡാല്‍സ്ഫ്ജാല്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്ന വീഡിയോയാണിത്. 700 വര്‍ഷത്തിനു ശേഷം ആദ്യമായി കഴിഞ്ഞ മാര്‍ച്ചില്‍ ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ വന്നിരുന്നു. പക്ഷേ, വലിയൊരു ഭാഗം അടര്‍ന്ന് ആ ഭാഗമാകെ ഭീമാകാരമായ അഗ്നി ജ്വാലകള്‍ നിറയുന്നതും ഗര്‍ത്തമായി മാറുന്നതുമായ പുതിയ ദൃശ്യങ്ങള്‍ അവയെയെല്ലാം പിന്നിലാക്കി.
അഗ്‌നിപര്‍വ്വതത്തില്‍ നിന്നും വീഴുന്ന ഭാഗം വീഡിയോയില്‍ ചെറുതായാണ് തോന്നുന്നത്. എന്നാല്‍ അഞ്ച് നില കെട്ടിടത്തിന്റെ വലിപ്പമുണ്ടാകും ഇതിനെന്ന് ഹെര്‍ദിസ് പറയുന്നു. വീഡിയോ പുറത്തു വിടാന്‍ ഇത്രയും വൈകിയതെന്തെന്ന ചോദ്യം ട്വിറ്ററില്‍ പലരും ഉയര്‍ത്തിയെങ്കിലും മറുപടിയില്ല.
അഗ്‌നിപര്‍വ്വതം പുകയുന്നതും പൊട്ടിത്തെറിച്ച് ലാവ ഒഴുക്കിയതും സുരക്ഷിത അകലത്തില്‍ നിന്നു കാണാന്‍ നിരവധി പേരാണ് എത്തിയത്. ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായം ഒന്നും തന്നെ രേഖപ്പെടുത്തിയില്ല. 50 വര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അഗ്‌നിപര്‍വ്വത സ്ഫോടനമായിരുന്നു ഇത്. ലാവയുടെ ഒഴുക്ക് സെപ്തംബര്‍ 18 ന് ശേഷം ഉണ്ടായിട്ടില്ലെങ്കിലും ഫഗ്രഡാല്‍സ്ഫ്ജാല്‍ തീര്‍ത്തും ശാന്തമായെന്നു വിശ്വസിക്കാറായിട്ടില്ലെന്ന് വിദഗ്ധ ജിയോളജിസ്റ്റുകള്‍ പറയുന്നു. 32 അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ട് ഐസ് ലാന്‍ഡില്‍.
https://twitter.com/i/status/1463247556868296706
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.