'ഒമിക്രോണിന്റെ പേരില്‍ ഞങ്ങളെ ഒറ്റപ്പെടുത്തല്ലേ ! ': ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമോസ

 'ഒമിക്രോണിന്റെ പേരില്‍ ഞങ്ങളെ ഒറ്റപ്പെടുത്തല്ലേ ! ': ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമോസ

പ്രിട്ടോറിയ: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമോസ രംഗത്ത്.'ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയത് ഞങ്ങളുടെ നാട്ടിലെ ഗവേഷകരാണ്. അവരുടെ മികവിനെ അംഗീകരിക്കുകയാണ് ആദ്യം ലോകരാജ്യങ്ങള്‍ ചെയ്യേണ്ടത്'-അദ്ദേഹം പറഞ്ഞു.

ഈ മാസം 25നാണ് വൈറസിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മാദ്ധ്യമങ്ങളിലൂടെ ആഫ്രിക്കയാണ് വൈറസ് പടര്‍ത്തുന്നതെന്ന പ്രചാരണമുണ്ടായി. ഒമിക്രോണ്‍ കണ്ടെത്തിയതുകൊണ്ടുതന്നെ അതിനെതിരെ ഫലപ്രദമായ നടപടികളാണ് തങ്ങളെടുക്കുന്നത്. ലോകാരോഗ്യ സംഘടനയും തങ്ങളുടെ പരിശ്രമത്തെ അംഗീകരിച്ചിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ലോകരാജ്യങ്ങളുടെ സഹായമാണ് പ്രതീക്ഷിക്കുന്നത് മറിച്ച് അവഗണനയല്ലെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പറഞ്ഞു.ആഫ്രിക്കന്‍ രാജ്യങ്ങില്‍ നിന്നുള്ളവര്‍ക്കായുള്ള യാത്രാവിലക്ക് മാറ്റണം.

ഇതിനിടെ, ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ സംഘടനാ മേധാവി ആഞ്ചലീകാ കോട്സേ പറഞ്ഞു:'വൈറസ് കണ്ടെത്തിയത് ഞങ്ങളുടെ നാട്ടിലാണെന്നതു ശരി; പക്ഷേ, അത് പുറത്തുനിന്നും വന്നതുമാകാം'. ആദ്യം സംശയം തോന്നിയത് ഗവേഷകര്‍ക്കാണ്. നിലവില്‍ വ്യാപിച്ച ഡെല്‍റ്റ വകഭേദവുമായി യാതൊരു ബന്ധവുമില്ലാത്ത വൈറസാണ് ശ്രദ്ധയില്‍പ്പെട്ടത്. അതിനാല്‍ അതിനെ ബി.1.1.529 എന്ന വിഭാഗമായി രേഖപ്പെടുത്തുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.