പെഗാസസ് ഫോണ്‍ ചോര്‍ത്തൽ; വിവരങ്ങള്‍ കൈമാറണമെന്ന് ഹര്‍ജിക്കാര്‍ക്ക് സാങ്കേതിക സമിതിയുടെ നിര്‍ദേശം

പെഗാസസ് ഫോണ്‍ ചോര്‍ത്തൽ; വിവരങ്ങള്‍ കൈമാറണമെന്ന് ഹര്‍ജിക്കാര്‍ക്ക് സാങ്കേതിക സമിതിയുടെ  നിര്‍ദേശം

ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഹർജിക്കാർക്ക് സുപ്രീം കോടതി നിയമിച്ച സാങ്കേതിക സമിതിയുടെ നിര്‍ദേശം. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പടെയുള്ള ഹര്‍ജിക്കാരോടാണ് വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശിച്ചത്. ചോര്‍ത്തപ്പെട്ട ഫോണ്‍ ഉണ്ടെങ്കില്‍ അതും പരിശോധനയ്ക്ക് കൈമാറാന്‍ സാങ്കേതിക സമിതി നിര്‍ദേശിച്ചു.

ജസ്റ്റിസ് രവീന്ദ്രന്‍ സമിതിക്ക് മുമ്പാകെ മൊഴി നല്‍കാന്‍ താത്പര്യം ഉണ്ടെങ്കില്‍ അക്കാര്യവും അറിയിക്കണമെന്ന് സമിതി നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ അഞ്ചിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഫോണുകള്‍ തിരിച്ചുനല്‍കുമെന്നും ഹര്‍ജിക്കാര്‍ക്ക് അയച്ച മെയിലില്‍ സാങ്കേതിക സമിതി അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ആര്‍ വി രവീന്ദ്രനെ കൂടാതെ റോ മുന്‍ മേധാവി അലോക് ജോഷി, കമ്പ്യൂട്ടർ സുരക്ഷാ  വിദഗ്ധന്‍ ഡോ. സന്ദീപ് ഒബ് റോയി തുടങ്ങിയവരാണ് വിദഗ്ദ്ധ സമിതിയിലെ മറ്റംഗങ്ങള്‍.

വിദഗ്ധ സമിതിയെ സഹായിക്കാന്‍ വേണ്ടിയാണ് ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റി, ഗാന്ധിനഗര്‍, ഗുജറാത്ത്), ഡോ. പി പ്രഭാകരന്‍ (അമൃത വിശ്വ വിദ്യാപീഠം, കൊല്ലം), ഡോ. അശ്വനി അനില്‍ ഗുമസ്ത (ഐ.ഐ.ടി മുംബയ്)എന്നിവരടങ്ങിയ മൂന്നംഗ സാങ്കേതിക സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്.

ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച്‌ ഇന്ത്യയിലെ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ബിനിസനുകാര്‍, മാധ്യമപ്രവര്‍ത്തരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പെഗാസെസ് വിവാദം 2019 മുതലേ ചര്‍ച്ചാ വിഷയമാണ്.

അതേസമയം ഇന്ത്യയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ പത്ത് പേരുടെ ഫോണില്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഫോറന്‍സ് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.