മെല്‍ബണ്‍: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിനും മകന്‍ ജാക്ക്സണും ബൈക്ക് അപകടത്തില്‍ പരിക്ക്. സ്പിന്‍ ഇതിഹാസം ഓടിച്ചിരുന്ന ബൈക്ക് ഏകദേശം 15 മീറ്ററോളം തെന്നിനീങ്ങിയ ശേഷം വീഴുകയായിരന്നു. താരത്തിന്റെ ഇടുപ്പിനും കാലിനുമാണ് സാരമല്ലാത്ത പരിക്കു പറ്റിയത്.
അപകടശേഷം കാര്യമായ പരിക്കുകള്‍ ഇല്ലെന്നു തോന്നിയതിനാല്‍ ആശുപത്രിയില്‍ പോകാതെ വോണ്‍ തിരികെ വീട്ടിലെത്തി. എന്നാല്‍ പിന്നീട് ഉറങ്ങാന്‍ കഴിയാത്ത വിധം വേദന കലശലായതിനെ തുടര്‍ന്നാണ് താരം ആശുപത്രിയില്‍ ചികിത്സ തേടിയത്. വോണിന്റെ കാലിന് ചതവ് പറ്റിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ വോണ്‍, ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ കമന്റേറ്റര്‍ ആവാനുള്ള തയാറെടുപ്പുകളിലാണ്.അതിനു മുടക്കം വരില്ലെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തന്റെ കരിയറില്‍ ഓസ്‌ട്രേലിയയ്ക്കായി 145 ടെസ്റ്റുകളില്‍ നിന്ന് 708 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്് ഷെയ്ന്‍ വോണ്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.