ലണ്ടന്‍: ഒമിക്രോണ്‍ അഴിച്ചുവിട്ട ഭയാശങ്കകള്‍ക്കിടയിലും ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ തയ്യാറായ ഇന്ത്യയെ മുക്തകണ്ഠം അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. 'ഇന്ത്യ ഒരിക്കല്‍ കൂടി കാണിച്ച കരുതല്‍ മനോഭാവം! ഊഷ്മള ഹൃദയം സ്വന്തമായുള്ള ജനങ്ങളുടെ ഏറ്റവും മികവാര്‍ന്ന രാജ്യം! നന്ദി!' പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അദ്ദേഹം അഭിനന്ദിച്ചു.
ഒമിക്രോണിനെതിരെ പോരാടുന്നതിന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൊറോണ വാക്സിനുകളും മരുന്നുകളും വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ വിദേശ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ആവശ്യമെങ്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ടെസ്റ്റ് കിറ്റുകള്‍, കൊറോണ വാക്സിനുകള്‍ എന്നിവ നല്‍കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.
ആഫ്രിക്കന്‍ രാജ്യങ്ങളായ മലാവി, എത്യോപ്യ, സാംബിയ, മൊസാംബിക്ക്, ഗിനിയ, ലെസോത്തോ എന്നിവയ്ക്ക് വന്‍ തോതില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എത്തിച്ചുകൊടുക്കുന്നുണ്ട് ഇന്ത്യ. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ ഭൂരിഭാഗം രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ തങ്ങളെ ഒറ്റപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് ദക്ഷിണാഫ്രിക്ക രംഗത്തെത്തുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.