പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐയെ തടയാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 90.92 ലക്ഷം

പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐയെ തടയാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 90.92 ലക്ഷം

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ സി.ബി.ഐ അന്വേഷണം തടയാൻ പിണറായി സർക്കാർ ചെലവിട്ടത് 90.92 ലക്ഷം രൂപ. കേസിലെ സി.ബി.ഐ അന്വേഷണം സി.പി.എം നേതാക്കളിലേക്ക് നീങ്ങുമ്പോൾ പൊതു ഖജനാവിൽ നിന്നും വൻതുക ചെലവിട്ടതും വിമർശനത്തിനിടയാക്കുന്നു.

അന്വേഷണം സി.ബി.ഐ.ക്ക്‌ കൈമാറുന്നത് തടയാൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ അണിനിരത്തിയാണ് സർക്കാർ പ്രതിരോധം തീർത്തത്. മുതിർന്ന അഭിഭാഷകൻ മനീന്ദർസിങ്ങിനും കൂടെവന്ന മൂന്ന് അഭിഭാഷകർക്കും പ്രതിഫലമായി 88 ലക്ഷം രൂപ നൽകി.

കേസിന്റെ അന്തിമഘട്ട വിചാരണയ്ക്കിടെ നാലുദിവസങ്ങളിൽ അഭിഭാഷകരുടെ വിമാനയാത്ര, താമസം എന്നിവയ്ക്കായി 2.92 ലക്ഷം ചെലവിട്ടു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലും സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് സി.ബി.ഐ.ക്ക്‌ അന്വേഷണം കൈമാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.