മഹാ സിനഡ് 2023: ഗ്ലോബല്‍ മീഡിയാ പഠന ശിബിരം നാളെ

മഹാ സിനഡ് 2023: ഗ്ലോബല്‍ മീഡിയാ പഠന ശിബിരം നാളെ

ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴു മുതല്‍ രാത്രി ഒമ്പത് വരെ zoom-ല്‍

കൊച്ചി: മൂന്നാം സഹസ്രാബ്ദത്തിലൂടെയുള്ള സഭയുടെ പ്രയാണത്തില്‍ വിശ്വാസ സമൂഹത്തിന്റെ സ്വരം ശ്രവിച്ചുകൊണ്ട് 'ഒരുമിച്ച് നടക്കുക, ഒരുമിച്ചു ചിന്തിക്കുക' എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടക്കാന്‍ പോകുന്ന 2023 ലെ മഹാ സിനഡിന്റെ ഭാഗമായി ഗ്ലോബല്‍ മീഡിയാ സെല്‍ സംഘടിപ്പിക്കുന്ന ആധികാരിക പഠന ശിബരം നാളെ നടക്കും. ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴു മുതല്‍ രാത്രി ഒമ്പത് വരെയാണ് zoom-ല്‍ പഠന ശിബിരം ക്രമീകരിച്ചിരിക്കുന്നത്.

ആലപ്പുഴ രൂപതാ മെത്രാന്‍ മാര്‍ ജയിംസ് ആനാപറമ്പില്‍ പഠന ശിബിരം ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി മുഖ്യ പ്രഭാഷണം നടത്തും. ചിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. തദവസരത്തില്‍ സീ ന്യൂസ് ലൈവ് ന്യൂസ് പോര്‍ട്ടലിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.

ഗ്ലോബല്‍ മീഡിയാ സെല്‍ ക്രമീകരിച്ചിരിക്കുന്ന പീന ശിബിരത്തിന് CNewsLive.com, ഗ്ലോബല്‍ കത്തോലിക്കാ കോണ്‍ഗ്രസ്, കെ.സി.വൈ.എം, എസ്.എം.വൈ.എം ഗ്ലോബല്‍, തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രവാസി അപ്പോസ്‌തൊലേറ്റ് ചങ്ങനാശേരി, പ്രവാസി അപ്പോസ്‌തൊലേറ്റ് പാലാ എന്നീ സംഘടനകള്‍ നേതൃത്വം നല്‍കും.

പഠന ശിബിരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗ്ലോബല്‍ മീഡിയാ സെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലിസി ഫെര്‍ണാണ്ടസ്, CNewsLive.com എഡിറ്റര്‍ ജോ കാവാലം എന്നിവര്‍ അറിയിച്ചു.

Zoom ID 875 9194 2865
pw: synod




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.