ഒറ്റ ചാര്‍ജില്‍ മൂന്ന് മണിക്കൂര്‍ യാത്ര; ഇന്ത്യയിലെ ആദ്യ സോളാര്‍ എ.സി ബോട്ട് കേരളത്തില്‍

ഒറ്റ ചാര്‍ജില്‍ മൂന്ന് മണിക്കൂര്‍ യാത്ര; ഇന്ത്യയിലെ ആദ്യ സോളാര്‍ എ.സി ബോട്ട് കേരളത്തില്‍

കൊച്ചി: രാജ്യത്തെ ആദ്യ സോളാർ എ.സി. ക്രൂയിസ് ബോട്ട് കേരളത്തിലൊരുങ്ങുന്നു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണിത് നിർമിക്കുന്നത്. എറണാകുളത്തായിരിക്കും ഈ ബോട്ട് സർവീസ് നടത്തുക.

മൂന്നു കോടിയുടെ മുതൽമുടക്കിലാണ് ബോട്ട് നിർമിക്കുന്നത്. വൈദ്യുതിയിലും സോളാറിലും ഒരുപോലെ പ്രവർത്തിക്കുന്ന ബോട്ടാണിത്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ മൂന്നു മണിക്കൂർ വരെ യാത്ര ചെയ്യാം.

ഈ ഇരുനില ബോട്ടിൽ നൂറുപേർക്ക് സഞ്ചരിക്കാം. മുകളിൽ ഒത്തുചേരലിന് ഉതകുന്ന വണ്ണം തുറസായ നിലയിലാണ് നിർമാണം. ബോട്ടിന്റെ അവസാന മിനുക്കുപണികൾ അരൂരിൽ നടന്നുവരുന്നു. നിലവിൽ ഇന്റീരിയർ ജോലികളാണ് നടക്കുന്നതെന്നും ഫെബ്രുവരി ആദ്യം നീറ്റിലിറക്കാൻ സാധിക്കുമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.