ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേരുടെ ഒമിക്രോണ്‍ പരിശോധനാ ഫലം ഇന്ന് പുറത്തു വരും. എണ്‍പതിലധികം പേരുടെ പരിശോധനാ ഫലമാണ് ഇനി പുറത്തു വരാനുള്ളത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ നാല് പേരുടെ പരിശോധനാ ഫലങ്ങളാണ് കേരളം കാത്തിരിക്കുന്നത്.
കൂടുതല്‍ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിനായി ശേഖരിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ 29ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവായിരുന്നു.
നിലവില്‍ ഇന്നലെ വരെ 21 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഒരാള്‍ക്കും മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കും ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്കും ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
അതേ സമയം രാജ്യത്തെ ആദ്യ ഒമിക്രോണ്‍ ബാധിതന്‍ ഇന്ന് ആശുപത്രി വിട്ടേക്കും. ബംഗളൂരുവിലെ ഡോക്ടര്‍ക്കാണ് ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനാ ഫലം നെഗറ്റീവായാല്‍ ആശുപത്രി വിടും. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് നവംബര്‍ 22നാണ്. ഡിസംബര്‍ രണ്ടിന് ഒമിക്രോണും സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.