നാഗാലാന്റ് വെടിവയ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം; സിറ്റിങ് ജഡ്ജിയെ വച്ച് സംഭവം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

നാഗാലാന്റ് വെടിവയ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം; സിറ്റിങ് ജഡ്ജിയെ വച്ച് സംഭവം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഗാലാന്റില്‍ ഗ്രാമീണര്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ വെടിവയ്പിനെപ്പറ്റി അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നും അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ വച്ച് സംഭവം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്നതിന് എഎഫ്എസ്പിഎ പോലുള്ള വിവാദ നിയമങ്ങള്‍ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആയുധമില്ലാതെയെത്തിയ സാധാരണക്കാരെ ആയുധധാരികളായ അക്രമകാരികളായി എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടെന്ന് മനസ്സിലായാല്‍ കൊള്ളാമെന്ന് ഗൗരവ് ഗൊഗോയ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.