ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-4 (നർമഭാവന 2)

ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-4 (നർമഭാവന 2)

അംഗബലം കൂടിയപ്പോൾ, കാലി വയറുകൾ
`അരമന അട്ടിമറി' ആസൂത്ണം ചെയ്തു.!!
മുതുമുത്തഛന്റെ ആകെയുള്ള
സമ്പാദ്യം ഇതൊക്കെയാണ്..!!
തട്ടുകടയിൽ നല്ലതിരക്കുള്ള സമയം..!!
കച്ചവടം ജോറായി നീങ്ങുന്നു.!
അശരീരിപോലെ..., പെട്ടെന്ന് ....
ഒരു ശബ്ദം കാതിൽ പതിച്ചു...!!
`കുഞ്ഞേ..'ഒരുതുടം' ദാഹജലം തരുമോ..?
ദാഹജലം...ലേശം...'; യാചന തുടരുന്നു..!
കുട്ടിക്കുരങ്ങന്മാർ പിന്നണിയിട്ടു..!
കോരപ്പൻ...,വിശപ്പിന്റെ ദിനങ്ങൾ ഓർത്തു.!
`ഈശോയേ.., ഇവത്തുങ്ങളെല്ലാംകൂടെ,
ഇന്നെന്റെ തട്ടുകട പൊളിക്കും..; 'കെട്ടിലമ്മ'
എന്റെ മുതുക് `കൊഴുക്കട്ടയാക്കും'...!

കൺമുന്നിൽ, `പവനായി' മിന്നാമിനുങ്ങായി!!
കോരപ്പൻ കുരങ്ങനെ നോക്കി..!
മൂപ്പൻ.., കോരപ്പനെ നോക്കി...!
വാനരപ്പട....കുശുകുശുക്കുന്നു..!!
കോരമനസ്സിൽ സംഘർഷം..!!
കോര, മുതുക് അറിയാതെ തഴുകിത്തുടങ്ങി.!
`ഔട്ട്...ഗെറ്റൌട്ട്...;ആന്റ് ഗെറ്റ് ലോസ്റ്റ്....!'
'പഴുത്തിരിക്കുന്ന ചട്ടുകത്തിന് ഒരെണ്ണം
അനത്തിയാൽ.., നീയെല്ലാം സാധകം
ചെയ്യാൻ, മീനച്ചിലാറ്റിലേക്ക് കുതിച്ചോടും..!'
`നോക്കിക്കേ.., മീനച്ചിലല്ലേ കലങ്ങിമറിഞ്ഞ്,
കര കവിഞ്ഞ് ഒഴുകിപ്പോകുന്നത്..'!
`അവിടെചെന്ന് മലവെള്ളം മോന്തിക്കോ..'!
കോരപ്പൻ പിന്നേയും കലമ്പൽ തുടർന്നു..!
വീട്ടിൽചെന്നാലുള്ള അന്നത്തെ അവസ്ഥ
ഓർത്തപ്പോൾ, കാലുകൾ ശുഷ്കിച്ചു..!
`അതുകുടിച്ചാൽ, അതിസാരം പിടിച്ച്
ഞങ്ങളെല്ലാം ഉലക്കയാകും.; ഇത്തിരിയല്ലേ
കേട്ടൊള്ളൂ..; പുണ്ണ്യം കിട്ടും!!'
കോരമനസ്സൊരു പിള്ളമനസ്സായി!!

( ശേഷം പിന്നാലെ )

മുൻലക്കങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26