ജനുവരി ഒന്നു മുതൽ ശനി ഞായർ വാരാന്ത്യമായി മാറ്റം വരുത്തി യുഎഇ

ജനുവരി ഒന്നു മുതൽ ശനി ഞായർ വാരാന്ത്യമായി മാറ്റം വരുത്തി യുഎഇ

യുഎഇ :  വാരാന്ത്യ അവധി ദിനങ്ങൾ യുഎഇ ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, ശനി, ഞായർ എന്നിവയോടെ നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്ക് മാറുമെന്ന് യുഎഇ പ്രഖ്യാപിച്ചു. എല്ലാ ഫെഡറൽ സർക്കാർ വകുപ്പുകളും 2022 ജനുവരി 1 മുതൽ പുതിയ വാരാന്ത്യത്തിലേക്ക് മാറും.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയും ആയിരിക്കും സര്‍ക്കാര്‍ മേഖലയില്‍  പ്രവർത്തിസമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയായിരിക്കും. പുതിയ സമയക്രമം ജനുവരി ഒന്നിനു നിലവിൽ വരും.

ഈ നീക്കത്തോടെ, ആഗോള തലത്തിൽ അഞ്ച് ദിവസത്തെ ആഴ്ചയേക്കാൾ കുറഞ്ഞ ദേശീയ പ്രവൃത്തി ആഴ്ച അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇ മാറിയെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ദൈർഘ്യമേറിയ വാരാന്ത്യം പൊതുവായ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിൽ - സാമൂഹ്യ ജീവിത ബാലൻസ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. അതോടൊപ്പം തന്നെ മറ്റ് രാജ്യങ്ങളുടെ പ്രവർത്തിസമയവുമായി ചേർന്ന് പോകുന്നത് കൊണ്ട് ആഗോള ഓഹരി വിപണികൾ, ബാങ്കുകൾ, ധനകാര്യ മേഖല പോലുള്ള തലത്തിലെ ആഗോള സ്ഥാപനങ്ങൾ തമ്മിലുള്ള  ആശയവിനിമയ അധിഷ്‌ഠിത ഇടപാടുകളുമായി കൂടുതൽ മെച്ചപ്പെട്ടു പ്രവർത്തിക്കാൻ യുഎഇ യിലെ സ്ഥാപനങ്ങൾക്ക് ഇനി കഴിയും.

സ്വകാര്യമേഖലയിലും ഇനി ഞായർ അവധി ദിനമായേക്കും,പുതിയ വാരാന്ത്യ അവധി പിന്തുടരാന്‍ നിർദ്ദേശിച്ച് യുഎഇ തൊഴില്‍ മന്ത്രി; കൂടുതൽ വായിക്കുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.