യൂറോപ്പിൽ ആറ്റം ബോംബിടാൻ പാകിസ്ഥാനോട് : തെഹ്രീക്-ഇ-ലബ്ബായ്ക് പാകിസ്ഥാൻ

യൂറോപ്പിൽ ആറ്റം ബോംബിടാൻ പാകിസ്ഥാനോട് : തെഹ്രീക്-ഇ-ലബ്ബായ്ക് പാകിസ്ഥാൻ

ഇസ്ലാമാബാദ് :  ഫ്രാൻസിൽ പുറത്തിറക്കിയ ചാർലി ഹെബ് ദോ കാർട്ടൂണിന്റെ പശ്ചാത്തലത്തിൽ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്നവർ ക്കെതിരെ ജിഹാദ് പ്രഖ്യാപിക്കാൻ പാകിസ്ഥാൻ രാഷ്ട്രീയക്കാരനും ഇസ്ലാമിക പണ്ഡിതനുമായ അല്ലാമ ഖാദിം ഹുസൈൻ റിസ്വി പാകിസ്ഥാൻ സർക്കാരിനോട് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

രാജ്യത്തെ മതനിന്ദ നിയമങ്ങളിൽ വരുത്തുന്ന ഏത് മാറ്റത്തിനും എതിരെ പോരാടാൻ ലക്ഷ്യമിടുന്ന തെഹ്രീക്-ഇ-ലബ്ബായ്ക് പാകിസ്ഥാൻ എന്ന പാർട്ടിയുടെ സ്ഥാപകനാണു റിസ്വി.


"ഇന്ന് ഫ്രാൻസ് നിങ്ങളെ വെല്ലുവിളിക്കുന്നു [പാകിസ്ഥാൻ സർക്കാരിനെ]. എന്തുകൊണ്ടാണ് നിങ്ങൾ പത്താമത്തെ ആറ്റം ബോംബ് മറച്ചുവെച്ചിരിക്കുന്നത്? ആ ആറ്റം ബോംബ് ഉപയോഗിക്കുക.ഒരു ജിഹാദ് പ്രഖ്യാപിക്കുക. എല്ലാവരും മരിക്കട്ടെ," അദ്ദേഹം തന്റെ വിഷ വിധ്വേഷ പ്രസംഗത്തിൽ പറഞ്ഞു. "നിങ്ങൾക്ക് ഈ ലോകത്തും പരലോകത്തും അന്തസ്സ് വേണമെങ്കിൽ, ഇസ്ലാമിക രാഷ്ട്രം നിലനിൽക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, [പ്രവാചകന്റെ ജന്മദിനത്തിൽ] മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ ഇസ്ലാം ജിഹാദിന് ആജ്ഞാപിക്കുന്നതായി പ്രഖ്യാപിക്കുക. ഞാൻ ജിഹാദ് പ്രഖ്യാപിക്കുകയാണ്," ഒക്ടോബർ 24 ന് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ റിസ്വി അഭ്യർത്ഥിക്കുന്നു. "ചില പാകിസ്ഥാൻ-ഇസ്ലാമിക രാഷ്ട്രീയ നേതാക്കൾ എത്രമാത്രം ഭ്രാന്തന്മാരാണെന്ന് യൂറോപ്പിന് അറിയില്ല. ഇസ്ലാമിക പണ്ഡിതൻ അല്ലാമ ഖാദിം ഹുസൈൻ റിസ്വിയാണ് യൂറോപ്പിനെതിരെ അണുബോംബ് ഉപയോഗിക്കാൻ പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെടുന്നത്. പാകിസ്ഥാൻ ഒരു ഭീകര രാഷ്ട്രമാണ്!" വീഡിയോ കണ്ട ബെൽജിയൻ രാഷ്ട്രീയക്കാരൻ ഫിലിപ്പ് ഡെവിന്റർ ട്വിറ്ററിൽ കുറിച്ചു.

മുഹമ്മദ് നബിയെ പരിഹസിച്ചെന്ന് ആരോപിച്ച് റിസ്വി ജിഹാദിന് ആഹ്വാനം ചെയ്യുന്നത് ഇതാദ്യമല്ല. മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകളുടെ മത്സരം 2018 ൽ ഡച്ച് രാഷ്ട്രീയക്കാരനായ ഗിയർട്ട് വൈൽഡേഴ്‌സിന്റെ ഫ്രീഡം പാർട്ടി നടത്തി. ഈ മത്സരത്തിന് മറുപടിയായി, തനിക്ക് "ആറ്റം ബോംബ്" നൽകിയാൽ, "ഈ ഭൂമിയുടെ മുഖത്ത് നിന്ന് ഹോളണ്ടിനെ തുടച്ചുനീക്കുമെന്ന്" അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനിയായ ആസിയ ബീവിക്കെതിരെ മത നിന്ദ കുറ്റം ചുമത്തുവാൻ വാദിച്ച പാർട്ടിയാണ് തെഹ്രീക്-ഇ-ലബ്ബായ്ക് പാകിസ്ഥാൻ.

ഫ്രഞ്ച് വിരുദ്ധ പരാമർശം നീക്കം ചെയ്തതിൽ മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് എതിർപ്പ് പ്രകടിപ്പിച്ചു

ഫ്രാൻസിൽ വീണ്ടും ആക്രമണം ; വെടിവയ്‌പിൽ ഓർത്തോഡോക്സ് പുരോഹിതന് പരിക്കേറ്റു

ലിബറൽ ഇടതുപക്ഷ നയങ്ങൾ യൂറോപ്പിൽ ഇസ്ലാമിക തീവ്രവാദം വളരുവാൻ കളമൊരുക്കി ;സ്വീഡിഷ് നേതാവ്

ഫ്രാൻസിലെ പള്ളി ആക്രമണം ; വാർത്താ സംഗ്രഹം




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.