ഫ്രാൻസിലെ പള്ളി ആക്രമണം ; വാർത്താ സംഗ്രഹം

ഫ്രാൻസിലെ പള്ളി ആക്രമണം ; വാർത്താ സംഗ്രഹം

ലോകത്തെ നടുക്കുന്ന തീവ്രവാദി ആക്രമണ പരമ്പരകളാണ് ഫ്രാൻസിൽ അരങ്ങേറുന്നത് .സാമുവേൽ പാറ്റിയുടെ കൊലപാതകത്തിന്റെ ഞെട്ടൽ മാറാതെ , ഫ്രാൻസ് മറ്റു മൂന്ന് കൊലപാതകങ്ങൾക്കുകൂടി സാക്ഷിയാകേണ്ടി വന്നു.

നൈസിലെ നോത്ര ഡാം കത്തീഡ്രലിനുള്ളിൽ വ്യാഴാഴ്ച മൂന്ന് പേരെ കൊന്ന ഇസ്ലാമിക തീവ്രവാദി ,ട്യുണീഷ്യക്കാരൻ യുവാവ് കഴിഞ്ഞ മാസമാണ് യൂറോപ്പിൽ എത്തിയത്.

നോത്ര ഡാം ബസലിക്ക - കൊലപാതക സംഭവങ്ങൾ ഇപ്രകാരം

ഫ്രഞ്ച് സമയം രാവിലെ 8:29 ന് മെഡിറ്ററേനിയൻ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നോത്ര ഡാമിലെ ബസിലിക്കയ്ക്കുള്ളിൽ പ്രാർത്ഥിക്കുന്ന ആളുകളെ ഒരാൾ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങി.അരമണിക്കൂറോളം ഉന്മാദാവസ്ഥയിൽ,ആയിരുന്ന തീവ്രവാദി 19 സെന്റിമീറ്റർ (7 ഇഞ്ച്) നീളമുള്ള കത്തി ഉപയോഗിച്ച് 60 വയസുള്ള സ്ത്രീയുടെ കഴുത്തു മുറിച്ചു. 55 കാരനായ ദൈവാലയ ശുശ്രൂഷിയുടെ മൃതദേഹം ബസിലിക്കയ്ക്കുള്ളിൽ നിന്ന് കണ്ടെത്തി - അദ്ദേഹത്തിന്റെ കഴുത്തും മുറിച്ചിരുന്നു.

അക്രമിയുടെ പക്കൽ ഖുറാന്റെ പകർപ്പും മൂന്ന് കത്തികളും രണ്ട് മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു എന്ന് ഫ്രാൻസിലെ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ ജീൻ ഫ്രാങ്കോയിസ് റിക്കാർഡ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പള്ളിയിൽ വച്ച് ആക്രമണത്തിന് വിധേയായ മറ്റൊരു സ്ത്രീ , പള്ളിയിൽ നിന്നും പ്രാണരക്ഷാർത്ഥം ഇറങ്ങി അടുത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഓടുകയും ഉടൻ തന്നെ മരണമടയുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമി ഭീഷണി ഉയർത്തിയപ്പോൾ പോലീസ് കൊലയാളിയെ വെടിവച്ച് പരിക്കേൽപ്പിച്ചു. കൊലപാതകങ്ങൾ നടത്തുമ്പോഴും അറസ്റ്റിലായപ്പോഴും "അല്ലാഹു അക്ബർ" എന്ന് ഉച്ചത്തിൽ ആക്രോശിച്ചു കൊണ്ടിരുന്നു അക്രമി.

ആരാണ് കൊലപാതകി ?


സെപ്റ്റംബർ 20 ന് ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസ വഴി കുടിയേറ്റ ബോട്ടിൽ രഹസ്യമായി യൂറോപ്പിലെത്തിയ ശേഷമാണ് 21 കാരനായ ടുണീഷ്യൻ വംശജൻ ബ്രാഹിം അസാവൂയി ഈ മാസം ആദ്യം ഫ്രാൻസിലെത്തിയതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. ലാംപെഡൂസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇറ്റലി വിടാൻ ഉത്തരവ് നൽകിയതായി ഇറ്റാലിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അവിടെ നിന്നും ഒക്ടോബർ 9 ന് തെക്കൻ ഇറ്റാലിയൻ തുറമുഖമായ ബാരിയിൽ എത്തിയതായി പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു. 

ടുണീഷ്യൻ നഗരമായ സ്‌ഫാക്‌സിൽ ആണ് അസാവൂയിയുടെ ഭവനം സ്ഥിതി ചെയ്യുന്നത് .രണ്ടര വർഷമായി വീടിനുള്ളിൽ തന്നെ കഴിയുക ആയിരുന്നു ഇയാൾ എന്ന് അക്രമിയുടെ അമ്മ പറയുന്നു .ടുണീഷ്യയിൽ അസാവൂയിയുടെ പേരിൽ , അക്രമാസക്തമായ പെരുമാറ്റവും മയക്കുമരുന്ന് ഇടപാടും സംബന്ധിച്ച് ക്രിമിനൽ കേസുണ്ടായിരുന്നു എന്ന് ടുണീഷ്യൻ ജുഡീഷ്യൽ വൃത്തങ്ങൾ അറിയിച്ചു. ആറ് ആഴ്ച മുമ്പ് ഈ അക്രമി ടുണീഷ്യ വിട്ടതായും ബുധനാഴ്ച വൈകുന്നേരം ഫ്രാൻസിലെത്തിയതായും അക്രമിയുടെ സഹോദരൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച വൈകുന്നേരം അസാവൂയിമായി സംസാരിച്ചതായി സഹോദരൻ വിശദീകരിച്ചു. 

ആരൊക്കെ കൊല്ലപ്പെട്ടു ?


ബസിലിക്കയിൽ ദൈവാലയ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിരുന്ന ആളാണ് മരിച്ചവരിലൊരാൾ . 45 വയസുള്ള അദ്ദേഹത്തിന് രണ്ട് പെൺകുട്ടികളാണുള്ളത് .കൊലപാതകിയുടെ ആദ്യ ഇര 60 വയസുള്ള സ്ത്രീയാണ്.


മരിച്ച മറ്റൊരു സ്ത്രീ (44 വയസ്സ് ) മൂന്ന് കുട്ടികളുടെ അമ്മയാണ്. ഫ്രാൻസിൽ താമസിക്കുന്ന ബ്രസീലിയൻ പൗരയാണ് ഇവർ. “എന്റെ കുട്ടികളോട് ഞാൻ അവരെ സ്നേഹിക്കുന്നുവെന്ന് പറയുക. ഇങ്ങനെ പറഞ്ഞു കൊണ്ടാണ് അവർ മരണത്തെ പുൽകിയത്.

അന്വേഷണം എവിടെ വരെ ?

ഫ്രഞ്ച് അധികൃതർ കേസിനെ തീവ്രവാദ ആക്രമണമായി കണക്കാക്കുന്നു. തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ കൊലപാതകത്തിനുള്ള തീവ്രവാദബന്ധത്തെ ക്കുറിച്ചു അന്വേഷണം ആരംഭിച്ചു. പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇതിനെ "ഇസ്ലാമിക ഭീകരാക്രമണം" എന്ന് വിശേഷിപ്പിച്ചു. അക്രമണകാരിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 47 വയസ്സുള്ള ഒരാളെ വ്യാഴാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


2019 ഏപ്രിൽ 15 ന് ഇതേ കത്തീഡ്രലിന്റെ മേൽക്കൂര കത്തി നശിച്ചത് വലിയ വാർത്തയായിരുന്നു. തീപിടുത്തത്തിന്റെ കാരണം എന്തെന്ന്  ഇന്നു വരെ വ്യക്തമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.