ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയില്‍ 37-ാമത് നിര്‍മ്മല സീതാരാമന്‍; രണ്ടാം സ്ഥാനത്ത് കമല ഹാരിസ്

ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയില്‍ 37-ാമത് നിര്‍മ്മല സീതാരാമന്‍; രണ്ടാം സ്ഥാനത്ത് കമല ഹാരിസ്


വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ വീണ്ടും ഇടം പിടിച്ച് ഇന്ത്യന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട 100 ശക്തരായ വനിതകളുടെ പട്ടികയിലാണ് 37-ാം സ്ഥാനത്ത് നിര്‍മ്മല സീതാരാമന്‍ ഇടംപിടിച്ചത്.കഴിഞ്ഞ വര്‍ഷം 41-ാം സ്ഥാനത്തായിരുന്നു.

അമേരിക്കന്‍ മാഗസിനായ ഫോബ്സ് എല്ലാ വര്‍ഷവും ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടിക പുറത്തുവിടാറുണ്ട്. ഈ വര്‍ഷത്തെ പട്ടികയില്‍ മനുഷ്യ സ്നേഹിയായ മെക്കന്‍ഷി സ്‌കോട്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ്. യുഎസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത വൈസ് പ്രസിഡന്റ് ഈ പട്ടികയില്‍ ഇടം നേടുന്നത്.

അമേരിക്കന്‍ ഇക്കണോമിസ്റ്റ് ജനറ്റ് എലനെക്കാള്‍ രണ്ട് സ്ഥാനങ്ങള്‍ക്ക് മുന്നിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ സ്ഥാനം നേടുന്നത്. 2019ല്‍ 34-ാം സ്ഥാനത്തുണ്ടായിരുന്നു ഇന്ത്യയിലെ ആദ്യത്തെ മുഴുനീള വനിതാ ധനമന്ത്രിയായ നിര്‍മ്മല സീതാരാമന്‍.

ബ്യൂട്ടി ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ റീട്ടെയ്ല്‍ കമ്പനിയായ നൈകയുടെ സ്ഥാപക ഫാല്‍ഗുനി നായരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 88-ാം സ്ഥാനത്താണ് ഫാല്‍ഗുനിയുള്ളത്. 7.1 മില്യണ്‍ ഡോളറാണ് ഫാല്‍ഗുനി നായരുടെ ആസ്തി. എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍ പേര്‍സണ്‍ റോഷ്ണി നാടാര്‍ മല്‍ഹോത്രയും ബയോകോണ്‍ സ്ഥാപക കിരണ്‍ മസൂന്ദാര്‍ ഷായുമാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യക്കാര്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.