ഷര്‍ട്ട് ധരിക്കാന്‍ എന്നും എല്ലാവര്‍ക്കും ഒരു ഹരമാണ്. പ്രത്യേകിച്ച് വൈറ്റിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. പെണ്‍കുട്ടികള്‍ക്കാണ് ഇതിനോട് കൂടുതല്‍ താല്‍പര്യം. കൂടാതെ വെളുത്ത പോപ്ലിന്‍ ഷര്‍ട്ട് എല്ലാ സ്ത്രീകളുടെയും ഇഷ്ട സ്‌റ്റൈല്‍ കൂടിയാണ്. ഒരേ സമയം ഭംഗിയും സ്‌റ്റൈല്‍ ലുക്കും എക്‌സിക്യൂട്ടീവ് പവറും നല്‍കുന്നതാണ് ഇത്.
മിക്ക വസ്ത്രങ്ങള്‍ക്കൊപ്പവും കൂള്‍ ആയി ഉപയോഗിക്കാം എന്നതു തന്നെയാണ് ഇതിന്റെ മറ്റൊരു സവിശേഷത. അതായത് വൈറ്റ് ഷര്‍ട്ട് നിങ്ങള്‍ക്ക് ഒരു ബഹുമുഖം തന്നെ സമ്മാനിക്കും എന്ന് ചുരുക്കം. ഇതൊക്കെയാണെങ്കിലും ചില ജോഡികള്‍ വൈറ്റ് ഷര്‍ട്ടുകള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയത തോന്നിപ്പിക്കും. ചില സമയത്ത് സ്‌കര്‍ട്ടുകളാവും കൃത്യമായ ജോഡികളാവുക. ചില സമയത്ത് ചില ആഭരണങ്ങളാവാം. അതുമല്ലെങ്കില്‍ ജോഡിയാക്കാവുന്ന മറ്റ് വസ്തുക്കളും ഉണ്ട്.
ഇതൊക്കെ ആണെങ്കിലും അധികമാരും വൈറ്റ് ഷര്‍ട്ടില്‍ അധികം പരീക്ഷണങ്ങള്‍ നടത്താറില്ല. പക്ഷെ അത്തരത്തില്‍ പരീക്ഷണങ്ങള്‍ നോക്കാന്‍ തയാറായവര്‍ക്ക് അത്ഭുതങ്ങള്‍ കാണിക്കാനുമാകും. പാര്‍ട്ടികള്‍ക്കും മറ്റ് ഫങ്ഷനുകള്‍ക്കും മീറ്റിങ്ങുകള്‍ക്കും ഒരുപോലെ ഉപയോഗിക്കാം എന്നതാണ് മറ്റ് നിറങ്ങളില്‍ നിന്ന് വെള്ളനിറത്തെ മാറ്റി നിര്‍ത്തുന്നത്. ഒരു ഫ്രഷ് ഫീല്‍ അണിയുന്നവര്‍ക്ക് നല്‍കാന്‍ വൈറ്റ് ഷര്‍ട്ടുകള്‍ക്ക് സാധിക്കും. വൈറ്റ് ഷര്‍ട്ടുകള്‍ക്കൊപ്പം ഞാന്‍ എന്ത് ധരിക്കും എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നവര്‍ക്ക് സഹായകമായ മൂന്ന് സ്‌റ്റൈലിഷ് വഴികള്‍ പരിചയപ്പെടാം.
പ്ലീറ്റഡ് സ്‌കേര്‍ട്ടിനൊപ്പം ജോഡിയാക്കാം
ലെതര്‍ പ്ലീറ്റഡ് സ്‌കേര്‍ട്ടിനൊപ്പം ജോഡിയാക്കുന്ന ഈ രൂപത്തിന് ഒരു പേരുണ്ടെങ്കില്‍, അതിന് മറ്റൊരു സംശയവും വേണ്ട 'കാരി ബ്രാഡ്ഷോ' എന്ന് തന്നെ. 90കളിലാണ് ലെതര്‍ പ്ലീറ്റഡ് സ്‌കേര്‍ട്ടിനൊപ്പം പോപ്ലിന്‍ ഷര്‍ട്ട് ധരിക്കുന്ന സ്‌റ്റൈല്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. വൈറ്റ് ഷര്‍ട്ടിനൊപ്പം പംപ്സ് പോലെയുള്ള ഒരു ജോടി സ്ലിംഗ്ബാക്ക് കിറ്റണ്‍ ഹീല്‍സ്, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഹീല്‍സ് ഉപയോഗിച്ചാല്‍ അത് ഏറെ ആകര്‍ഷകമായ ഒന്നാകും. ഇതിന്റെ ലുക്ക് പൂര്‍ത്തിയാക്കാന്‍, മാക്രോ സീക്വിന്‍സ് ഫീച്ചറുള്ള തിളങ്ങുന്ന പേഴ്സ് ഇതോടൊപ്പം ഉപയോഗിക്കുന്നത് ഒരു പഴയ 'ഗ്രേറ്റ്' ലുക്ക് നല്‍കും.
കൂടാതെ പര്‍പ്പിള്‍ കളറിലുള്ള ബാഗുകളും ഇതോടൊപ്പം ജോഡിയാക്കാവുന്നതാണ്. മറ്റുള്ളവര്‍ സാധാരണ ലുക്കില്‍ നടക്കുമ്പോള്‍ അല്‍പ്പം വ്യത്യസ്തമായി വൈറ്റ് ഷര്‍ട്ടുകളെ ഉപയോഗിച്ചു നോക്കിയാല്‍ അത് ഫാഷന്‍ സങ്കല്‍പ്പങ്ങളെ തെന്ന മാറ്റി മറിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.