വെള്ളിയാഴ്ച യുഎഇയില്‍ 74 പേരിലും ബഹ്റിനില്‍ 55 പേരിലും കോവിഡ് സ്ഥിരീകരിച്ചു

വെള്ളിയാഴ്ച യുഎഇയില്‍ 74 പേരിലും ബഹ്റിനില്‍ 55 പേരിലും കോവിഡ് സ്ഥിരീകരിച്ചു

ജിസിസി: യുഎഇയില്‍ വെള്ളിയാഴ്ച 74 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു.93 പേർ രോഗമുക്തി നേടി. 2 മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 742641 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടുളളത്. 737749 പേർ രോഗമുക്തി നേടി. 2151 പേർ മരിച്ചു. 2741 ആണ് സജീവ കോവിഡ് കേസുകള്‍.


രാജ്യത്ത് ഇതുവരെ 103.8 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്. കഴിഞ്ഞ ദിവസം 305440 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 74 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.


സൗദി അറേബ്യയില്‍ 48 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 61 പേർ രോഗമുക്തി നേടി. 1 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 550136 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 539338 പേർ രോഗമുക്തി നേടി. 8851 പേരാണ് മരിച്ചത്. 29 പേർ നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.


ബഹ്റിനില്‍ 33 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 55 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. 311 ആണ് സജീവ കോവിഡ് കേസുകള്‍.


കുവൈറ്റില്‍ 25 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 29 പേർ രോഗമുക്തി നേടി. മരണമൊന്നും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തില്ല. കുവൈറ്റില്‍ ഇതുവരെ 413637 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 410835 പേർ രോഗമുക്തി നേടി. 2466 പേരാണ് മരിച്ചത്.


ഖത്തറില്‍ യാത്ര ചെയ്ത് എത്തിയ 16 പേരിലും രാജ്യത്ത് തന്നെയുളള 147 പേരിലും കോവിഡ് പുതുതായി സ്ഥിരീകരിച്ചു. 2337 ആണ് സജീവ കോവിഡ് കേസുകള്‍. 143 പേരാണ് രോഗമുക്തി നേടിയത്. ഒരുമരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 245030 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 242081 പേർ രോഗമുക്തി നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.