ടോക്യോ: ചൈനയിലെ ശീതകാല ഒളിമ്പിക്‌സ് നയതന്ത്രതലത്തില്‍ ബഹിഷ്‌കരിക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ജപ്പാനും. ജാപ്പനീസ് ഉദ്യോഗസ്ഥര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കില്ലെന്ന് ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് യൊമിയുരി ഷിംബൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസാവസാനത്തോടെ ഇക്കാര്യത്തില്‍ ജപ്പാന്‍ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയില്‍ ഉയിഗര്‍ വംശജര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനം, തായ്വാന്‍ ഭരണകൂടത്തിനെതിരായ ചൈനയുടെ നിലപാട് എന്നിവയില്‍ പ്രതിഷേധിച്ചാണ് ജപ്പാന്റെ നീക്കം.
യു.എസ്, കാനഡ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബീജിങ് ഒളിമ്പിക്‌സിന് മന്ത്രിമാരെ അയക്കേണ്ടെന്ന് തീരുമാനിച്ചതായി ജാപ്പനീസ് ദേശീയ മാധ്യമമായ എന്‍.എച്ച്.കെയും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ടോക്യോ ഒളിമ്പിക് ഓര്‍ഗനൈസിങ് കമ്മിറ്റി മുന്‍ മേധാവി സീകോ ഹഷിമോടോ ചടങ്ങില്‍ പങ്കെടുക്കും. ഏഷ്യ പസഫിക് മേഖലയില്‍ യു.എസിന്റെ അടുത്ത സഖ്യമാണ് ജപ്പാന്‍.
ചൈനയെ ആരോള തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഒളിമ്പിക്‌സ് ബഹിഷ്‌കരണമെന്നും ഇതിന് കടുത്ത വില നല്‍കേണ്ടി വരുമെന്നും ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.