കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുട്ടികള്‍ക്ക് ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ച് ഇന്ത്യ. വെളളിയാഴ്ച കാബൂളിലെത്തിയ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയില്‍ നിന്നും 1.6 ടണ്‍ മരുന്നുകള്‍ അഫ്ഗാനിലെത്തിച്ചത്. ഇന്ത്യ നല്‍കിയ വലിയ സഹായത്തിന് താലിബാന്‍ നേതൃത്വം അഭിനന്ദനം അറിയിച്ചു. പോഷകാഹാരക്കുറവ് മൂലം കാബൂളിലെ ആശുപത്രികളില്‍ കുട്ടികള്‍ വിഷമിക്കുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യയുടെ സഹായം.
ഈ മരുന്നുകള്‍ ലോകാരോഗ്യ സംഘടനയുടെ കാബൂളിലെ പ്രതിനിധികള്‍ക്ക് കൈമാറും. ശേഷം കാബൂളിലെ ഇന്ദിരാ ഗാന്ധി ആശുപത്രി വഴി ഇവ നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.അഫ്ഗാന് ആവശ്യമായ പ്രധാന മരുന്നുകള്‍ ഇന്ത്യയില്‍ നിന്നും എത്തിക്കുമെന്ന് താലിബാന്‍ ഡെപ്യൂട്ടി വക്താവ് അഹ്മദുളള വസിക് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ പ്രദേശത്തെ മുന്‍നിര രാജ്യമാണ്. അതിനാല്‍ ഇന്ത്യയുമായി നല്ല ബന്ധം അഫ്ഗാന് പരമപ്രധാനമാണെന്നും അഹ്മദുളള പറഞ്ഞു.
അഫ്ഗാനിലേക്ക് വരികയായിരുന്ന 85 പേരെ ഈ വിമാനത്തില്‍ ഇന്ത്യ തിരികെയെത്തിച്ചു. അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗത്തില്‍ പെട്ട 104 പേരെ വിമാനം തിരികെ ഇന്ത്യയിലേക്ക് വരുമ്പോള്‍ കൊണ്ടുവരികയും ചെയ്തു.അതേസമയം അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ഇന്ത്യ നല്‍കിയ 50,000 ടണ്‍ ഗോതമ്പ് പാകിസ്ഥാന്‍ തടഞ്ഞു. വാഗ അതിര്‍ത്തി കടന്ന് കരയിലൂടെ പാകിസ്ഥാന്‍ വഴി കൊണ്ടുപോകേണ്ട ഗോതമ്പാണ് പാകിസ്ഥാന്‍ തടഞ്ഞത്.
ഡിസംബര്‍ മൂന്നിന് വാഗ അതിര്‍ത്തി വഴി കടത്തിവിടാം എന്ന് പറഞ്ഞ ധാന്യമാണ് പാകിസ്ഥാന്‍ എതിര്‍പ്പ് ഉന്നയിച്ച് തടഞ്ഞത്. എന്നാല്‍ ഈ മാസം തന്നെ ഇവ കടത്തിവിടാമെന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ അറിയിക്കുന്നത്. ഭക്ഷ്യക്ഷാമം താലിബാന്‍ നേതൃത്വവും നേരിടുന്നതിനാല്‍ എത്രയും വേഗം ഗോതമ്പ് കടത്തിവിടണമെന്ന് പാകിസ്ഥാനോട് താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.