കരുണയുടെ കൈത്തോട് ഒഴുകിയെത്തി..!
കോര.. തന്റെ `മുതുകിന്റെ ജാതകദോഷം',
മൂത്തകുരങ്ങന്റെ കാതിൽ മന്ത്രിച്ചു..!!
നിറകണ്ണുകളോടെ..., മുതുമുത്തഛൻ...,
ചട്ടിച്ചട്ടി..വിറയലോടെ നടന്നകന്നു...!!!!!
വന്ദ്യവയോധികനായ മൂത്തുനരച്ച, നമ്മുടെ
മർക്കടമാമനോട് അല്പംകൂടെ കാരുണ്ണ്യം
ആകാമായിരുന്നു.!
കോരക്ക് തീരാത്ത സങ്കടം!
`മുത്തഛാ..അമ്മാവാ..കൂയ് ഒന്നു നിന്നേ..'
കോരപ്പൻ കൈതട്ടി വിളിച്ചു...!
സാമൂഹ്യ അകലം പാലിക്കുവാൻ പടയോട്
ആവശ്യപ്പെട്ടു!
പെറ്റി കിട്ടാതിരിക്കാൻ..., കോരപ്പൻ തന്റെ
മുഖാവരണം അണിഞ്ഞു!
അർദ്ധ നെഞ്ചിടിപ്പോടെ, വാനരപ്പടയുടെ
അടുത്തേക്ക്..അയാൾ മന്ദം നടന്നു..!!
വിലപിച്ചുകൊണ്ട് കോര പറഞ്ഞു....
`അമ്മാവൻ ചോദിച്ചത് ലേശം ദാഹജലം..;
പൊറോട്ടയുടെ കൊട്ടയിലേക്കുള്ള മക്കളുടെ
നോട്ടം കണ്ടോ, കിഴങ്ങുകറി കലത്തിലുണ്ട്;
ഇന്നെന്റെ `മുതുക്' കൊഴുക്കട്ടയാ...!!'
'നാളെ ഞാൻ 'കൊഴുക്കട്ടതരാം'; വരണേ..!'
അയാൾ പൊട്ടിക്കരഞ്ഞു..വലിയവായിൽ!!
പതിവുപോലെ, നല്ലോരു കച്ചവടത്തിനായി,
തയ്യാറാക്കി, തന്നുവിട്ടതായ പൊറോട്ടയും,
കറിയും, `ഗൃഹണി' പിടിച്ച വാനരപ്പട....,
കട കയ്യേറി തട്ടിയെടുത്തു...!!
ഇന്ന് വീട്ടിൽ ചെല്ലുമ്പോഴുള്ള അവസ്ഥ..;
ഇരച്ചുവരുന്ന മണിമലയാറിനെ, പേടിച്ചിട്ടില്ല!
കണ്ണീർകണങ്ങൾ ഒഴുകി..! കണ്ഠം ഇടറി..!!
ഞാനൊന്നും അറിഞ്ഞില്ലേയെന്നമട്ടിൽ....,
മർക്കടമാമൻ, സാമൂഹ്യ അകലം പാലിച്ച്,
തന്റെ നെടുനീളൻവാൽ ഒരു തളികയാക്കി,
കോരയോടൊപ്പം ബഞ്ചിൽ ഇരുപ്പായി..!!
( ശേഷം അടുത്തലക്കത്തിൽ )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.