വാട്സാപ്പിനെ വെല്ലുന്ന കോൾ ചാറ്റ് മെസ്സഞ്ചറുമായി മലയാളി ബാലൻ.

വാട്സാപ്പിനെ വെല്ലുന്ന കോൾ ചാറ്റ് മെസ്സഞ്ചറുമായി മലയാളി ബാലൻ.

സാധാരണ കുടുംബത്തിലെ അംഗമായ എട്ടാം ക്ലാസ് വിദ്യാർത്ഥി, തിരുവനന്തപുരം സ്വദേശി ധീരജ് തന്റെ പുതിയ കണ്ടുപിടത്തവുമായി ലോകത്തെ ഞെട്ടിച്ചിരുന്നു. ടിക് ടോക് ഉൾപ്പടെയുള്ള പല ആപ്പുകളും നിരോധിച്ച സാഹചര്യത്തിൽ അതിനൊക്കെ പകരമായി പുതിയ ആപ്പുകൾ കണ്ട് പിടിക്കാനുള്ള ശ്രമത്തിനിടയാണ് ധീരജ് ധാരാളം പുതുമകളുള്ള പുതിയ ആപ്പ് കണ്ട് പിടിച്ചത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ധീരജാണ് സ്വന്തമായൊരു ആപ്പ് വികസിപ്പിച്ച് അത്‌ഭുതമായിരിക്കുന്നത്. വാട്‌സാപ്പ് മോഡലിലുള്ള ചാറ്റിംഗ് ആപ്പാണ് ധീരജ് രൂപപ്പെടുത്തിയ കോൾ ചാറ്റ് മെസഞ്ചർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പിന് ഇതിനോടകം ആമസോൺ ആപ്പ് സ്റ്റോറിന്റെ പേറ്റന്റും ലഭിച്ചു.

ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണ് ധീരജിന്റെ വീട്ടിലൊരു കമ്പ്യൂട്ടർ വാങ്ങുന്നത്. കമ്പ്യൂട്ടർ വാങ്ങിയെങ്കിലും ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരുന്നില്ല. മാർജിൻ ഫ്രീ ഷോപ്പ് നടത്തുന്ന അച്ഛൻ ശിവകുമാർ‌ രാത്രി വീട്ടിലെത്തിയ ശേഷം അദ്ദേഹത്തിന്റെ മൊബൈൽ ഫോണിലെ ഹോട്ട്‌ സ്‌പോട്ട് ഷെയർ ചെയ്‌താണ് ധീരജ് കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നത്. വെബ്‌സൈറ്റുകളും യൂട്യൂബും തിരഞ്ഞാണ് ആപ്പ് രൂപപ്പെടുത്തുന്നത് എങ്ങനെയെന്ന് ധീരജ് പഠിച്ചത്. രാത്രി മുഴുവൻ കമ്പ്യൂട്ടറിന് മുന്നിൽ കുത്തിയിരുന്ന ധീരജിനെ അച്ഛനും അമ്മയും നിരന്തരം വഴക്ക് പറയുമായിരുന്നെങ്കിലും അതൊന്നും ഈ എട്ടാം ക്ലാസുകാരൻ കാര്യമാക്കിയിരുന്നില്ല.

ഇതിനുമുമ്പ് ഫോട്ടോ എഡിറ്റിംഗ് ആപ്പ് ഉൾപ്പടെ പലതും അച്ഛന്റെ ഫോൺ ഉപയോഗിച്ച് നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചത് കോൾ ചാറ്റ് മെസഞ്ചറിന്റെ പരീക്ഷണമാണ്. ധീരജിന്റെ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും തുടങ്ങി പ്രിൻസിപ്പൾ വരെ തങ്ങളുടെ വിദ്യാർത്ഥി നിർമ്മിച്ച ആപ്പാണ് ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. വീഡിയോ കോളിനും വോയിസ് കോളിനും എല്ലാം കോൾ ചാറ്റ് മെസഞ്ചറിന്റെ സേവനം ഉപയോഗിക്കാം. ഇമോജികളും ലൈവ് സ്റ്റിക്കറുകളും അനിമേറ്റഡ് സ്റ്റിക്കറുകളും അടക്കം സമ്പന്നമാണ് കോൾ ചാറ്റ് മെസഞ്ചറിന്റെ ലോകം.

വാട്സാപ്പ് പോലെയുള്ള മറ്റ് മെസ്സഞ്ചറുകളെക്കാളും മെച്ചപ്പെട്ട സേവന സൗകര്യങ്ങൾ താൻ വികസിപ്പിച്ച മൊബൈൽ അപ്പിനുണ്ടെന്ന് ധീരജ് അവകാശപ്പെടുന്നു. ഏതാനും പ്രത്യേകതകൾ ചുവടെ ചേർക്കുന്നു.

(1 ) എത്ര കുറഞ്ഞ നെറ്റിലും കോൾ ചാറ്റ് മെസഞ്ചർ സുഖമായി ഉപയോഗിക്കാം. (2) വാട്സാപ്പിൽ നിന്ന് വ്യത്യസ്‌തമായി 1 ജി.ബി വീഡിയോ വരെ ആപ്പിലൂടെ അയക്കാം.(3) ചിത്രങ്ങൾ സ്റ്റോറാവുന്നത് ഫോണിലല്ല, ക്ലൗഡ് ബേയ്‌സ് സർവറിൽ (4) ഗ്രൂപ്പിൽ ചേർക്കുന്ന അംഗങ്ങളുടെ എണ്ണത്തിന് നിയന്ത്രണമില്ല ( വാട്‌സാപ്പിൽ 240 പേരെ മാത്രമേ ചേർക്കാൻ പറ്റൂ)

അർഹമായ പരിഗണനയും പ്രോത്സാഹനവും സഹായങ്ങളും നൽകിയാൽ കേരളത്തിൽ നിന്നൊരു കൊച്ച് മാർക് സക്കർബർഗിനെ ലോകത്തിന് നൽകാൻ നമുക്കാകും. ( ജുഗൽ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.