'ഇനി കാര്യമായൊന്നും ബാക്കിയില്ല'; ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

'ഇനി കാര്യമായൊന്നും ബാക്കിയില്ല'; ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ ഇനി കാര്യമായൊന്നും ലക്ഷ്യമിടാനില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ മാധ്യമമായ ആക്‌സിയോസി(Axiso) ന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് നിര്‍ണായക പ്രസ്താവന നടത്തിയത്.

എപ്പോള്‍ വേണമെങ്കിലും ഇത് അവസാനിപ്പിക്കാന്‍ തനിക്ക് കഴിയും. നിശ്ചയിച്ച സമയ പരിധിയേക്കാള്‍ തങ്ങള്‍ മുന്നിലാണ്. യുദ്ധം ആറ് ആഴ്ചത്തേക്ക് നീണ്ടുപോകുമെന്നാണ് കരുതിയത്. ഈ കാലയളവില്‍ ഉണ്ടാകുമെന്ന് വിചാരിച്ചതിലും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഇപ്പോള്‍ വരുത്തിയിട്ടുണ്ട്. അതിനാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്നാണ് അദേഹം അഭിമുഖത്തില്‍ പറഞ്ഞത്.

ഇറാന്‍ ഇസ്രയേലിനെയും യു.എസിനെയും ഭീഷണിപ്പെടുത്തുക മാത്രമല്ല മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ലക്ഷ്യമിടുകയായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. 47 വര്‍ഷത്തെ ചെയ്തികള്‍ക്ക് അവര്‍ വില നല്‍കുകയാണ്. ഇത് തിരിച്ചടിയാണെന്നും ട്രംപ് വ്യക്തമാക്കി.

യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് അവസാനിക്കാന്‍ പോകുന്നുവെന്ന ട്രംപിന്റെ പ്രസ്താവന. അതേസമയം യുദ്ധം എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ട്രംപ് നേരത്തെയും പ്രസ്താവന നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.