'ആവശ്യത്തിന് ഉപകരണങ്ങളും സുസജ്ജമായ തീവ്ര പരിചരണ വിഭാഗവും ഇല്ല'; കോന്നി മെഡിക്കല്‍ കോളജില്‍ അപര്യാപ്തതകള്‍ നിരത്തി നോട്ടീസ്

'ആവശ്യത്തിന് ഉപകരണങ്ങളും സുസജ്ജമായ തീവ്ര പരിചരണ വിഭാഗവും ഇല്ല'; കോന്നി മെഡിക്കല്‍ കോളജില്‍ അപര്യാപ്തതകള്‍ നിരത്തി നോട്ടീസ്

പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ജില്ലയിലെ കോന്നി മെഡിക്കല്‍ കോളജില്‍ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് പതിപ്പിച്ചു. ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗത്തിലാണ് നോട്ടീസുകള്‍ പതിപ്പിച്ചത്.

പ്രധാനമായും എട്ട് അപര്യാപ്തതകളാണ് നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികള്‍ ആശുപത്രിയുടെ അപര്യാപ്തത മനസിലാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലാത്തത് ജീവഹാനി വരെ വരുത്താം, സുസജ്ജമായ തീവ്രപരിചരണ വിഭാഗമില്ല, വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ കുറവ്, തിയേറ്ററില്‍ വിദഗ്ധരായ സഹപ്രവര്‍ത്തകരുടെ കുറവ്, പൊളിഞ്ഞുവീഴുന്ന പെയിന്റ് പാളികളില്‍ നിന്ന് അണുബാധയേല്‍ക്കാന്‍ സാധ്യത, ഹൃദ്രോഗ വിദഗ്ധനും വൃക്കരോഗ വിദഗ്ധനും ഇല്ല, വൈകുന്നേരം അഞ്ചിന് ശേഷം ഫാര്‍മസി പ്രവര്‍ത്തിക്കില്ല, വന്യ മൃഗങ്ങളുടെ ശല്യം ആശുപത്രിക്കുള്ളിലുണ്ട് എന്നിവയാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തില്‍ ശസ്ത്രക്രിയാ വിഭാഗം മേധാവി ശിവപ്രസാദിനോട് മെഡിക്കല്‍ കോളജ് സുപ്രണ്ട് വിശദീകരണം തേടി. അതേസമയം നോട്ടീസ് സൂപ്രണ്ട് തന്നെ കീറി കളഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.