'മെലാനിയ നടത്തിയ ക്രിസ്മസ് അലങ്കാരങ്ങളെ വെറുതെ കുറ്റപ്പെടുത്തി മാധ്യമങ്ങള്‍': പരാതിക്കഥയുമായി ട്രംപ്

 'മെലാനിയ നടത്തിയ ക്രിസ്മസ് അലങ്കാരങ്ങളെ വെറുതെ കുറ്റപ്പെടുത്തി മാധ്യമങ്ങള്‍': പരാതിക്കഥയുമായി ട്രംപ്


ഡാളസ്: താന്‍ യു.എസ് പ്രസിഡന്റ് ആയിരിക്കേ, വൈറ്റ് ഹൗസില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ നടത്താന്‍ പ്രഥമ വനിതയെന്ന നിലയില്‍ മെലാനിയ വലിയ താല്‍പ്പര്യമെടുത്തെങ്കിലും മാധ്യമങ്ങള്‍ അതിനെതിരെ അനാവശ്യ വിമര്‍ശനമുയര്‍ത്തിയെന്ന പരാതിയുമായി ഡൊണാള്‍ഡ് ട്രംപ്. ടെക്സാസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഓഫ് ഡാളസില്‍ നടത്തിയ ക്രിസ്മസ് പ്രസംഗത്തിനിടെയാണ് മാധ്യമങ്ങള്‍ തങ്ങളോടു കാട്ടിയ അനീതിക്കെതിരെ മുന്‍ പ്രസിഡന്റ് പ്രതികരിച്ചത്.

എല്ലാവര്‍ക്കും സന്തോഷകരമായ ക്രിസ്മസ് ആശംസിച്ചുകൊണ്ട് പ്രസംഗിച്ചു പോകുന്നതിനിടെയാണ് ട്രംപ് മുന്‍ പ്രഥമ വനിതയ്ക്കുണ്ടായ ദുരനുഭവം അനുസമരിച്ചത്. 'എല്ലാവര്‍ക്കും പ്രിയപ്പെട്ട' ആളാണു മെലാനിയ. പക്ഷേ പ്രഥമ വനിതയെന്ന നിലയില്‍ അവര്‍ക്ക് അര്‍ഹിക്കുന്ന പ്രതിസ്‌നേഹം ലഭിച്ചില്ലെന്ന് അദ്ദേഹം പരിതപിച്ചു.മാധ്യമങ്ങള്‍ ക്രിസ്മസ് അലങ്കാരങ്ങളെ 'പൊരിക്കാന്‍' ശമിച്ചതിന്റെ കഥയും വിവരിച്ചു.

'അവള്‍ ഏറ്റവും മനോഹരമായി ക്രിസ്മസ് അലങ്കാരങ്ങള്‍ ഉണ്ടാക്കും'- ട്രംപ് പറഞ്ഞു. അവള്‍ ഗംഭീരമായ ചുവന്ന മരങ്ങള്‍ നിര്‍മ്മിച്ചത് താന്‍ ഓര്‍ക്കുന്നു. അപ്പോഴാകട്ടെ മാധ്യമങ്ങള്‍ പറഞ്ഞത് ആ നിറം ഭയങ്കരമാണെന്നാണ്. അപ്പോള്‍ താന്‍ പറഞ്ഞു, അടുത്ത തവണ വെളുത്തത് ഉണ്ടാക്കാന്‍. 'അവള്‍ ഗംഭീരമാക്കി അടുത്ത തവണ. ഓര്‍ക്കുക, നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ വെളുത്ത മരങ്ങള്‍!' അപ്പോഴും മാധ്യമങ്ങള്‍ കുറ്റം പറഞ്ഞു.

അടുത്ത തവണ ഇത് കൂടുതല്‍ പരമ്പരാഗതമായി ചെയ്യാമെന്ന് താന്‍ പറഞ്ഞു. പച്ച നിറമാകട്ടെയെന്നു തീരുമാനിച്ചു - ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ മനോഹരമായ ഹരിത മരങ്ങള്‍ അവതരിപ്പിച്ചപ്പോഴാകട്ടെ അവര്‍ പറഞ്ഞു, എന്തുകൊണ്ടാണ് നിങ്ങള്‍ അവയെ പഴയതുപോലെ വെളുപ്പിക്കാത്തതെന്ന്്! 'എന്നാല്‍ ഞാന്‍ നിങ്ങളോട് പറയാം, അവള്‍ എല്ലായിടത്തും സ്‌നേഹിക്കപ്പെടുന്നു;അവള്‍ക്ക് അതിശയകരമായ ഹൃദയമുണ്ട്'.അടുത്ത വര്‍ഷം അവള്‍ വൈറ്റ് ഹൗസില്‍ ചുവന്ന, ക്രാന്‍ബെറി പൊതിഞ്ഞ മരങ്ങള്‍ സ്ഥാപിച്ചു; അവ രക്തത്തില്‍ പൊതിഞ്ഞതുപോലെ കാണപ്പെട്ടു.

2020-ല്‍, ക്രിസ്മസിനോടുള്ള മെലാനിയയുടെ ആവേശം ചോദ്യം ചെയ്യപ്പെട്ടും വൈറ്റ് ഹൗസ് അലങ്കരിക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടുമുള്ള ഓഡിയോ പുറത്തുവന്നിരുന്നു. പ്രഥമ വനിതയുടെ സുഹൃത്തായ സ്റ്റെഫാനി വിന്‍സ്റ്റണ്‍ വോല്‍ക്കോഫ് ആണ് 2018-ലെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ചോര്‍ത്തിയത്.ആ സംഭവം ട്രംപ് പ്രത്യക്ഷത്തില്‍ പരാമര്‍ശിച്ചില്ല.മെലാനിയയുടെ ആശംസകള്‍ ട്രംപ് സദസിന് നേര്‍ന്നു.

അമേരിക്കക്കാര്‍ക്ക് പരസ്പരം 'ക്രിസ്മസ് ആശംസകള്‍' നേരാന്‍ ഇപ്പോഴും കഴിയുന്നുണ്ട്. ഇതെല്ലാം ഇല്ലാതാക്കാന്‍ ആഗ്രഹിച്ചവരോടു താന്‍ പോരാടിയതിനാലാണ് നിലവില്‍ അതിനു കഴിയുന്നതെന്ന് മുന്‍ പ്രസിഡന്റ് അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.